Weight Loss: ശരീരഭാരം കുറയ്ക്കണോ? ചീയ സീഡിനൊപ്പം ഇവ ചേർത്ത് ഉപയോഗിക്കൂ
എങ്ങനെ തയാറാക്കാം: ഒരു ടേബിൾ സ്പൂൺ ചിയ വിത്ത്, അര നാരങ്ങയുടെ നീര്, ഒരു ടീസ്പൂൺ തേൻ (രുചിക്കനുസരിച്ച് ക്രമീകരിക്കുക), ഒരു കപ്പ് വെള്ളം. ഈ കോമ്പിനേഷൻ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
ചിയ വിത്തുകൾ വെള്ളത്തിലോ ഹെർബൽ ടീയിലോ ഏകദേശം 30 മിനിറ്റ് കുതിര്‍ക്കാനായി വയ്ക്കണം
ചിയ സീഡും, നാരങ്ങാനീരും, തേനും ചേർന്ന മിശ്രിതം അതേപടി കുടിക്കുകയോ സ്മൂത്തികൾ, തൈര് അല്ലെങ്കിൽ ഓട്‌സ് എന്നിവയിൽ ചേർക്കുകയോ ചെയ്യാം
ഭക്ഷണത്തിന് മുമ്പ് ഈ മിശ്രിതം കുടിക്കുന്നതും നല്ലതാണ്. ഇത് വിശപ്പ് കുറയ്ക്കാനും സഹായിക്കും
ചിയ വിത്തുകളിൽ നാരുകൾ കൂടുതലായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ ഇവ സഹായിക്കും. ടൈപ്പ് 2 പ്രമേഹ സാധ്യതയും കുറയ്ക്കും. Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.