Vijayadashami 2024: ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ അറിവിന്റെ വെളിച്ചത്തിലേക്ക്
കേരളത്തിനകത്തും പുറത്തുമായി പതിനായിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്ന ദിവസമാണ് വിജയദശമി.
പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കുട്ടികളെ എഴുത്തിനിരുത്തി. പൂജപ്പുര സരസ്വതി മണ്ഡപത്തിൽ വൻ ഭക്തജനത്തിരക്കാണുണ്ടായിരുന്നത്.
നടൻ കൊല്ലം തുളസി കുരുന്നിന് ആദ്യാക്ഷരം കുറിയ്ക്കുന്നു.
പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് നൽകി ചാണ്ടി ഉമ്മൻ എംഎൽഎ.
രാജ്ഭവനിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുനൽകി.
കേന്ദ്രമന്ത്രി സുരേഷ് ഗോപി വട്ടിയൂർക്കാവ് അറപ്പുര ദേവീക്ഷേത്രത്തിൽ ദർശനം നടത്തി.