Cholesterol Control Tips For Men: പുരുഷന്മാർ ഇവിടെ കമോൺ...! ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ പതിവാക്കൂ

Fri, 19 Apr 2024-3:20 pm,

ശരീരത്തിലെ രക്തക്കുഴലുകളിൽ അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് കൊളസ്ട്രോൾ. ഇത് രക്തത്തിന്റെ സു​ഗമമായ ചലനത്തെ തടസ്സപ്പെടുത്തുന്നു. അതിനാൽ കൊളസ്ട്രോൾ എങ്ങനെ കുറയ്ക്കാം എന്നതാണ് ഈ വാർത്തയിൽ പറയുന്നത്.

 

നാരുകൾ, വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയുടെ സമ്പന്നമായ കലവറയാണ് ബ്രസൽസ്. ഇത് ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു. 

 

കൊളസ്ട്രോളിനെ തുരത്താൻ സഹായിക്കുന്ന നിരവധി ​ഗുണങ്ങളുള്ള ഒന്നാണ് ബ്രൊക്കോളി. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കത്തിച്ചു കളഞ്ഞ് ശരീരം ആരോ​ഗ്യകരമായി വെക്കാൻ സഹായിക്കുന്നു. ഇത് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തുന്നു.

 

 

 

 

 

കെയ്ൽ ഇന്ന് മാർക്കറിറിൽ വളരെ സുലഭിലമായി ലഭിക്കുന്ന ഒരു ഇലക്കറിയാണ്. ഇതിൽ ധാരളമായി ആന്റി ഓക്സിഡന്റുകൾ, നാരുകൾ, വിറ്റാമിനുകൾ, എന്നിവ അടങ്ങിയിരിക്കുന്നു. ഇത് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. 

നിരവധി പോഷകങ്ങളാൽ സമ്പന്നമായ ഒരു ഇലക്കറിയാണ് ചീര. ഇത് കഴിക്കുന്നത് ശരീരത്തിലെ അമിതമായ കൊഴുപ്പിനെ കത്തിച്ചു കളയുന്നതിനും ശരീരത്തെ ആരോ​ഗ്യകരമായി സൂക്ഷിക്കുന്നതിനും സഹായിക്കുന്നു. 

​ഗ്രീൻടീ ശരീരത്തിന് നൽകുന്ന ​ഗുണങ്ങളെക്കുറിച്ച് അറിയുന്നവരാണ് നമ്മിൽപലരും. ഇതിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചീനുകൾ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link