Cholestrol : നിങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാൻ ശ്രമിക്കുകയാണോ? ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണകരമാണ്
ഏറ്റവും ആരോഗ്യ പൂർണമായ ഭക്ഷണ സാധനങ്ങളിൽ ഒന്നന്നാണ് ഓട്സ്, ഇത് നിങ്ങളുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് നിങ്ങളുടെ ശരീരത്തിലെ ലിപോപ്രോടീൻ കൊളെസ്ട്രോളാണ് കുറയ്ക്കാൻ സഹായിക്കുന്നത്.
കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും പഴങ്ങളും സഹായിക്കും പപ്പായ, തക്കാളി, അവോക്കാഡോ, സിട്രസ് പഴങ്ങൾ, മുന്തിരി, ആപ്പിൾ തുടങ്ങിയ പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. ഈ പഴങ്ങളിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നതിൽ സഹായിക്കും.
കൊഴുപ്പുള്ള മത്സ്യങ്ങളിൽ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒമേഗ -3 കൊഴുപ്പുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് മത്സ്യം അലർജിയാണെങ്കിൽ ഒമേഗ -3 അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ദിവസവും നട്ട്സ് കഴിക്കുന്നതും കൊളസ്ട്രോൾ കുറയ്ക്ക സഹായിക്കും.