കൊളസ്ട്രോൾ കുറയ്ക്കാൻ ഈ അഞ്ച് ഭക്ഷണങ്ങൾ ശീലമാക്കൂ...
കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്ന ഫലമാണ് അവക്കാഡോ. വെണ്ണപ്പഴം എന്നും ഇത് അറിയപ്പെടുന്നു. ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഈ ഫലം സഹായിക്കും.
ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. അമിത രക്തസമ്മർദ്ദം തടയാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വെളുത്തുള്ളി നല്ലതാണ്. രക്തം കട്ട പിടിക്കുന്നത് ഒഴിവാക്കാനും വെളുത്തുള്ളി സഹായിക്കും.
കശുവണ്ടി, പിസ്ത, ബദാം തുടങ്ങിയവ കഴിക്കുന്നതിലൂടെ എൽഡിഎൽ അഥവാ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കൊളസ്‌ട്രോൾ കുറയ്ക്കാൻ മാത്രമല്ല ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നട്സുകൾ സഹായിക്കും.
നെല്ലിക്ക ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പുറന്തള്ളാൻ സഹായിക്കുന്ന മികച്ച ഔഷധമാണ്. നെല്ലിക്ക ജ്യൂസ് ആയോ അല്ലാതെയോ കഴിക്കാവുന്നതാണ്. ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കാനും നെല്ലിക്ക മികച്ചതാണ്.
കൊളസ്‌ട്രോൾ കുറയ്ക്കാൻ വളരെ മികച്ച ഭക്ഷ്യവസ്തുവാണ് ഇഞ്ചി. വൃത്തിയാക്കിയ ഇഞ്ചി വെറുതെ ചവച്ച് കഴിക്കുന്നത് നല്ലതാണ്. ഇഞ്ചി ചായയിൽ ചതച്ചിട്ടും കഴിക്കുന്നത് നല്ലതാണ്. വെറുംവയറ്റിൽ ഇഞ്ചി കഴിക്കുന്നത് കൊളസ്ട്രോൾ കുറയാനും ഉദരസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാനും സഹായിക്കും.