Chris Morris to Yuvraj Singh: IPL ചരിത്രത്തിലെ സുവര്‍ണ്ണ താരങ്ങള്‍, ഇവര്‍ക്കായി ഫ്രാഞ്ചൈസികൾ മുടക്കിയത് കോടികള്‍...!!
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ലേല ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമാണ് ദക്ഷിണാഫ്രിക്കയുടെ മുൻ ഓൾറൗണ്ടർ ക്രിസ് മോറിസ് (Chris Morris). IPL 2021 ലേലത്തിൽ രാജസ്ഥാൻ റോയൽസ് 16.25 കോടി രൂപയ്ക്കാണ് മോറിസിനെ സ്വന്തമാക്കിയത്.
2015ൽ 16 കോടി രൂപയ്ക്കാണ് ഡൽഹി ഡെയർഡെവിൾസ് യുവരാജ് സിംഗിനെ സ്വന്തമാക്കിയത്. IPL 2014 താരലേലത്തിൽ 14 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും യുവരാജിനെ സ്വന്തമാക്കിയിരുന്നു.
നിലവിലെ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും പേസറുമായ പാറ്റ് കമ്മിൻസിനെ IPL 2020 ലേലത്തിൽ 15.5 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ( Kolkata Knight Riders) സ്വന്തമാക്കിയത്
ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സിനെ 2017ൽ റൈസിംഗ് പൂനെ സൂപ്പർജയന്‍റ് 14.5 കോടി രൂപയ്ക്ക് ലേലത്തിൽ പിടിച്ചു. അടുത്ത വർഷം 12.5 കോടി രൂപയ്ക്കാണ് സ്റ്റോക്‌സ് രാജസ്ഥാൻ റോയൽസിലേക്ക് പോയത്.
മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തികിനെ 12.5 കോടി രൂപയ്ക്ക് ഡൽഹി ഡെയർഡെവിൾസ് 2014ൽ സ്വന്തമാക്കിയിരുന്നു. ഡൽഹി ഡെയർഡെവിൾസ് ഇപ്പോൾ അറിയപ്പെടുന്നത് ഡൽഹി ക്യാപിറ്റൽസ് എന്നാണ്.