Common Illnesses in Winter : മഞ്ഞ് കാലത്ത് സാധാരണയായി കണ്ട് വരുന്ന അസുഖങ്ങളും ലക്ഷണങ്ങളും
ജലദോഷം സാധാരണയായി മഞ്ഞ് കാലത്ത് കണ്ട് വരുന്ന ഒരു രോഗാവസ്ഥയാണ്. ഇത് മൂലം നിങ്ങൾക്ക് തുമ്മലും ചുമയും ഉണ്ടാകും. ഇതിന്റെ ലക്ഷണങ്ങളായി മൂക്കൊലിപ്പ്, തൊണ്ട വേദന, പനി, ക്ഷീണം, വിറയൽ, വേദന എന്നിവ ഉണ്ടാകാറുണ്ട്.
ഫ്ലൂ അല്ലെങ്കിൽ പനി മഞ്ഞ് കാലത്ത് സാധാരണയായി കണ്ട് വരുന്ന രോഗാവസ്ഥയാണ്. പനി, ശരീരവേദന, തുമ്മൽ ചുമ, തൊണ്ടവേദന, ക്ഷീണം, തലവേദന, അമിത ക്ഷീണം എന്നിവ ഇതിന് ലക്ഷണമായി കണ്ട് വരാറുണ്ട്. ചിലർക്ക് ഛർദ്ദിലും, വയറിളക്കവും ഉണ്ടാകാറുണ്ട്.
ബ്രോങ്കിയെന്ന വലിയ ട്യൂബുകളാണ് ശ്വാസകോശത്തിലേക്ക് വായു എത്തിക്കുന്നത്. ഈ ട്യൂബുകൾക്ക് ഉണ്ടാകുന്ന വീക്കമാണ് ബ്രോങ്കൈറ്റിസ്. അമിതമായി കഫം ശ്വാസകോശത്തിൽ ഉണ്ടാകുന്നതാണ് ഇതിന് കാരണം. വേദനയും, വിറയൽ, തലവേദന, മൂക്കൊലിപ്പ്, തൊണ്ടവേദന, ശ്വാസതടസ്സം, കണ്ണിൽ നിന്ന് വെള്ളം, ശ്വാസം മുട്ടൽ എന്നിവ ലക്ഷണങ്ങളായി കാണാറുണ്ട്.
ശ്വാസകോശത്തിലുണ്ടാകുന്ന ഇൻഫെക്ഷനാണ് ന്യുമോണിയ. ആശയക്കുഴപ്പം, പനി, ചുമ, കനത്ത വിയർപ്പ്, വിറയൽ, വിശപ്പില്ലായ്മ, ദ്രുതഗതിയിലുള്ള ശ്വസനവും നാഡിമിടിപ്പും, ശ്വാസതടസ്സം എന്നിവയാണ് ലക്ഷണങ്ങൾ.