Congress 2022: ഈ വര്‍ഷം കോണ്‍ഗ്രസ് പാര്‍ട്ടിയെ കൈയൊഴിഞ്ഞ മുന്‍ നിര നേതാക്കള്‍....
കപില്‍ സിബല്‍: 2022-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിടുന്ന ഹൈ പ്രൊഫൈൽ നേതാക്കളില്‍ നിലവില്‍ അവസാനത്തെ ആളാണ് കപില്‍ സിബല്‍. രാജ്യത്തെ പ്രശസ്ത അഭിഭാഷകരില്‍ ഒരാളും മുന്‍ കേന്ദ്ര മന്ത്രി യുമായിരുന്ന അദ്ദേഹ കോണ്‍ഗ്രസ് പാര്‍ട്ടിയോട് ബൈ പറഞ്ഞ് സമാജ് വാദി പാര്‍ട്ടിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു, ഉത്തര്‍ പ്രദേശില്‍ നിന്ന് സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ അദ്ദേഹം രാജ്യസഭാ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തു. കോൺഗ്രസിലെ പ്രതിസന്ധി കൂടുതൽ ആഴത്തിലാക്കിക്കൊണ്ടാണ് വിമത നേതാക്കളുടെ ഗ്രൂപ്പായ G-23 യിലെ പ്രമുഖ മുഖമായ കപിൽ സിബൽ പാർട്ടിയിൽ നിന്ന് രാജിവെച്ചത്.
ഹാർദിക് പട്ടേൽ: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന് വരം മാസങ്ങള്‍ ശേഷിക്കേയാണ് പാട്ടീദാര്‍ ആന്ദോളന്‍ നേതാവ് ഹാർദിക് പട്ടേൽ അടുത്തിടെ കോൺഗ്രസ് വിട്ടത്. ഗുജറാത്തില്‍ വരാനിരിയ്ക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഏകപക്ഷീയമായിരിക്കുമെന്നും തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാകുമെന്നും ഹാർദിക് പട്ടേൽ പറഞ്ഞിരുന്നു. ഹിന്ദുത്വ വിഷയത്തിൽ കോൺഗ്രസ് പാർട്ടിയുടെ നിലപാടിനെ വിമർശിച്ച അദ്ദേഹം ജനങ്ങളുടെ വികാരം വ്രണപ്പെടുത്താനാണ് കോൺഗ്രസ് പാർട്ടി പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു.
സുനിൽ ജാഖർ: കോൺഗ്രസുമായുള്ള 50 വർഷത്തെ ബന്ധം തകർക്കുക അത്ര എളുപ്പമായിരുന്നില്ല എന്നായിരുന്നു ബിജെപിയിൽ ചേർന്നതിന് ശേഷം സുനിൽ ജാഖർ അഭിപ്രായപ്പെട്ടത്. 1972 മുതൽ 2022 വരെ തന്‍റെ മൂന്ന് തലമുറകളും കോൺഗ്രസിനെ അവരുടെ കുടുംബമായി കണക്കാക്കി. പാര്‍ട്ടിയുടെ നല്ല സമയത്തും മോശം സമയത്തും പാർട്ടിക്കൊപ്പം നിന്നു, അദ്ദേഹം പറഞ്ഞു.
അശ്വനി കുമാർ: മുൻ നിയമമന്ത്രി അശ്വനി കുമാർ പാർട്ടി നേതൃത്വത്തോടുള്ള നീരാസത്തെ ത്തുടര്‍ന്ന് വഴി പിരിഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി തോന്നുന്നത്, പാർട്ടിയിൽ തന്നെ ആവശ്യമില്ല, അതിനാല്‍ പാര്‍ട്ടിയുമായി അകന്നു, അദ്ദേഹം പറഞ്ഞു. പഞ്ചാബ് കോണ്‍ഗ്രസിന് നഷ്ടമാകുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു.
ആർപിഎൻ സിംഗ്: മുൻ കേന്ദ്രമന്ത്രിയും ഉത്തർപ്രദേശിൽ നിന്നുള്ള മുൻ കോൺഗ്രസ് പ്രമുഖ നേതാവുമായിരുന്ന ആർപിഎൻ സിംഗ് ജനുവരിയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് BJP യില്‍ ചേര്‍ന്നത്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവരുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കുമെന്നാണ് അദേഹം അഭിപ്രായപ്പെട്ടത്.