ഏറ്റവും കൂടുതൽ സ്ഥലങ്ങൾ സന്ദർശിക്കാൻ അനുവദിക്കുന്ന പാസ്സ്പോർട്ടുകളുള്ള രാജ്യങ്ങൾ ഏതൊക്കെ?
2021 ൽ ഏറ്റവും കൂടുതൽ സ്ഥലങ്ങൾ സന്ദർശിക്കാൻ അനുവദിക്കുന്ന പാസ്പോർട്ട് ജപ്പാന്റേതാണ്. ലോകത്തെമ്പാടുമുള്ള 191 സ്ഥലങ്ങൾ സന്ദർശിക്കാൻ ജപ്പാനിലെ പാസ്പോർട്ട് അനുമതി നൽകും.
ലോകത്തെമ്പാടുമുള്ള 190 സ്ഥലങ്ങൾ സന്ദർശിക്കാൻ സിംഗപ്പൂരിലെ പാസ്പോർട്ട് അനുമതി നൽകും.
സൗത്ത് കൊറിയയിലെ പാസ്പോർട്ട് അനുമതി നൽകുന്നത് 189 സ്ഥലങ്ങളിലേക്കാണ്.
ഏറ്റവും കൂടുതൽ സ്ഥലങ്ങൾ സന്ദർശിക്കാൻ അനുമതിയുള്ള നാലാമത്തെ പാസ്സ്‌പോർട്ട് ഇറ്റലിയുടേതാണ്. 188 സ്ഥലങ്ങളിലേക്ക് അനുമതി നൽകും.