COVID-19 Second dose : അറിയാം ഇന്ത്യുടെ വാക്സിൻ വിതരണ പ്രക്രിയയുടെ രണ്ടാം ഘട്ടം
രാജ്യത്ത് രണ്ടാം ഘട്ട വാക്സിനേഷൻ പ്രക്രിയക്ക് ശനിയാഴ്ച തുടക്കമായി ജനുവരി 16നാണ് രാജ്യത്ത് കോവിഡ് വാക്സിൻ നൽകാൻ ആരംഭിച്ചത്.എയിംസ് ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ,നീതി ആയോഗിന്റെ വി.കെ പോൾ എന്നിവരാണ് രാജ്യത്ത് ആദ്യമായി വാക്സിൻ സ്വീകരിച്ചവർ
രണ്ടാം റൗണ്ട് കോവിഡ് വാക്സിനുകൾ നിങ്ങളുടെ പ്രതിരോധ ശേഷിയുടെ ബൂസ്റ്ററുകളാണ്. ആദ്യ വാക്സിനെടുത്തവർക്കുള്ള ബൂസ്റ്റർ എന്ന നിലയിലാണ് രണ്ടാം ഘട്ട വാക്സിനുകൾ നൽകുന്നത്. ആദ്യ വാക്സിനെടുത്ത് 28 ദിവസം കഴിഞ്ഞവർക്ക് രണ്ടാം ഘട്ട വാക്സിനെടുക്കാം.
ആരോഗ്യമേഖലയിലെ മുൻനിര പോരാളികൾക്കാണ് ആദ്യമായി വാക്സിൻ നൽകിയത് ഇവർക്ക് രണ്ടാം ഘട്ട വാക്സിനും നൽകും
ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏകദേശം 80 ലക്ഷം പേരെങ്കിൽ കോവിഡ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു.
വളരെ പതിയെ ആണ് തുടങ്ങിയതെങ്കിൽ വളരെ വേഗത്തിലാണ് നിലവിൽ രാജ്യത്തെ വാക്സിനേഷൻ പ്രക്രിയ നടക്കുന്നത്.