Covid Vaccination: വാക്‌സിനേഷനില്‍ റെക്കോര്‍ഡ് കുറിച്ച് രാജ്യം, കഴിഞ്ഞ 24 മണിക്കൂറില്‍ നല്‍കിയത് 88.13 ലക്ഷം ഡോസ് വാക്‌സിന്‍
ഇന്ത്യയില്‍ കോവിഡ് -19 (COVID-19 ) പ്രതിരോധ കുത്തിവയ്പ്പ് ഇപ്പോൾ 55 കോടി കവിഞ്ഞു. ഇന്ത്യയിലുടനീളം 62,12,108 സെഷനുകളിലായി 55,47,30,609 കോവിഡ് -19 വാക്‌സിൻ ഡോസുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നൽകിയതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയിലുടനീളം 62,12,108 സെഷനുകളിലായി 55,47,30,609 കോവിഡ് -19 വാക്‌സിൻ ഡോസുകൾ ഇതിനോടകം നല്‍കിയിട്ടുണ്ട്.
വാക്‌സിൻ സംബന്ധിച്ച നിര്‍ണ്ണായക വിവരവും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ടു.
2.25 കോടിയിലധികം (2,25,52,523) ഉപയോഗിക്കാത്ത കോവിഡ് -19 വാക്‌സിൻ ഡോസുകള്‍ ഇപ്പോഴും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ / സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
1,09,32,960 കോവിഡ് -19 വാക്‌സിൻ കൂടി ഉടന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36,830 രോഗികൾ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചു. രാജ്യത്തിന്‍റെ കോവിഡ് അതിജീവനം വളരെ മികച്ചതാണ്. Recovery Rate നിലവില്‍ 97.51% ആണ്, 2020 മാർച്ച് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് ഏറ്റവും ഉയർന്നതാണ്.
രാജ്യത്ത് ഇതുവരെ 3.14 കോടി ആളുകള്‍ കോവിഡ് മുക്തരായി.
കഴിഞ്ഞ 24 മണിക്കൂറില്‍ 25,166 പുതിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 154 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്ക് ആണ് ഇത്.