Covid Vaccine for Children: കുട്ടികള്‍ക്കുള്ള വാക്സിന്‍ സെന്‍റര്‍ ഒരുക്കുന്ന തിരക്കില്‍ ഡല്‍ഹി സര്‍ക്കാര്‍, ചിത്രങ്ങള്‍ കാണാം

Thu, 14 Oct 2021-12:32 am,

കുട്ടികൾക്കായി നിര്‍മ്മിക്കുന്ന  വാക്സിനേഷന്‍ സെന്‍ററില്‍   കുട്ടികളുടെ മനസ്സിൽ നിന്ന് വാക്സിൻ ഭയം നീക്കംചെയ്യാൻ നിരവധി ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. 

 

മോട്ടു - പതലു, സൂപ്പർമാൻ തുടങ്ങിയ കാര്‍ട്ടൂണ്‍  കഥാപാത്രങ്ങള്‍  വാക്സിൻ കേന്ദ്രങ്ങളിൽ ഇടം പിടിയ്ക്കുകയാണ്.  ഇതോടൊപ്പം കുട്ടികളുടെ കളി ആസ്വാദനത്തിനായി ചെറിയ കളിപ്പാട്ടങ്ങളും ഊഞ്ഞാലുകളും കേന്ദ്രത്തിൽ ക്രമീകരിച്ചിട്ടുണ്ട്. 

 

ഇന്ത്യയിൽ 2 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് നല്‍കുന്നതിനായി  അംഗീകാരം ലഭിച്ച ആദ്യ  വാക്സിൻ ആണ്  കോവാക്സിൻ.  ഭാരത് ബയോടെക് സെപ്റ്റംബറിൽ കുട്ടികളിൽ വാക്സിൻ പരീക്ഷണം പൂർത്തിയാക്കിയിരുന്നു.  ആ പരീക്ഷണങ്ങളിൽ, മരുന്ന് ഏകദേശം 78% ഫലപ്രദമാണെന്ന് തെളിഞ്ഞു. 

 

ഈ മരുന്നുമായി ബന്ധപ്പെട്ട അധിക വിവരങ്ങൾ കമ്പനി ശനിയാഴ്ച ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (DCGI) സമർപ്പിച്ചു. ഇതിനുശേഷം, വിഷയ വിദഗ്ധ സമിതി അതായത് SEC ചൊവ്വാഴ്ചയും ബുധനാഴ്ചയും യോഗം ചേർന്നു. 2 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവാക്സിൻ നല്‍കാന്‍   അനുവാദമുണ്ട്. കുട്ടികൾക്ക് രണ്ട് ഡോസ് കോവാക്സിൻ നൽകും. 

ഈ മാസം അവസാനം അല്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് രാജ്യത്ത് ആരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഇതിനായി സർക്കാർ സ്റ്റാൻഡേർഡ് ഓപ്പറേഷൻ നടപടിക്രമം  (എസ്ഒപി) തയ്യാറാക്കുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link