Credit Card: ക്രെഡിറ്റ് കാർഡിന്‍റെ Expiry Date -ന് ശേഷം എന്ത് സംഭവിക്കും? ഈ പ്രധാനപ്പെട്ട കാര്യം അറിയുക

Fri, 08 Oct 2021-3:03 pm,

ക്രെഡിറ്റ് കാർഡിന്‍റെ   Expiry Date എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് എന്താണെന്ന് അറിയുമോ? ക്രെഡിറ്റ് കാർഡിന്‍റെ   Expiry Date ന്  ശേഷം കാർഡ് ഉപയോഗശൂന്യമാകുമെന്നും അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യപ്പെടുമെന്നുമാണ്   പൊതുവെ ആളുകൾ കരുതുന്നത്. എന്നാല്‍, അങ്ങിനെയല്ല,   ക്രെഡിറ്റ് കാർഡിന്‍റെ   Expiry Date എന്നാല്‍,   ആ തിയതിക്ക് ശേഷം കാർഡ് പ്രവർത്തിക്കില്ല എന്നാണ്.  എന്നാൽ ഉപഭോക്താവ് ആഗ്രഹിക്കുന്നുവെങ്കിൽ, അതേ ക്രെഡിറ്റ് കാർഡിന്‍റെ അക്കൗണ്ട് നമ്പറിൽ മറ്റൊരു കാർഡ് അയാൾക്ക് തീർച്ചയായും ലഭിക്കും. അതിനാൽ, ഒരു പുതിയ കാർഡ്  Expiry Date-ന്  മുന്‍പ് എടുക്കണം.

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വീണ്ടും ഇഷ്യു ചെയ്യണമെങ്കിൽ, ഇതിനായി നിങ്ങളുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടണം. ഇപ്പോൾ പല ബാങ്കുകളും ഈ പ്രക്രിയ ഓൺലൈനാക്കിയിട്ടുണ്ട്, അതിനാൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വീട്ടിൽ ഇരുന്നുകൊണ്ട് പോലും നിങ്ങൾക്ക് ലഭിക്കും. 

  Expiry Date ന്  ശേഷം കാർഡ് നിങ്ങളുടെ വിലാസത്തില്‍ ബാങ്ക് അയയ്ക്കും.  അഥവാ  നിങ്ങളുടെ വിലാസം മാറിയിട്ടുണ്ടെങ്കിൽ, അത് തീർച്ചയായും ബാങ്കില്‍ അറിയിക്കേണ്ടത്ആവശ്യമാണ്. 

 

Expiry Date ന്  ശേഷം  പുതിയ ക്രെഡിറ്റ് കാർഡ് നല്‍കുമ്പോള്‍  അതില്‍ ചില രേഖകള്‍ മാറും.  പുതിയ  കാര്‍ഡിന്‍റെ  Expiry Date നൊപ്പം  CVV നമ്പറും മാറും.

ഇക്കാലത്ത്, സാധാരണ ക്രെഡിറ്റ് കാർഡുകൾക്കൊപ്പം, ഡിജിറ്റൽ ക്രെഡിറ്റ് കാർഡുകളും  ഇപ്പോള്‍  പ്രചാരത്തിലുണ്ട്. പല ബാങ്കുകളും കമ്പനികളും തങ്ങളുടെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ക്രെഡിറ്റ് കാർഡുകൾ നൽകാൻ തുടങ്ങി. ഇതിനുപുറമെ, ഡിജിറ്റൽ ക്രെഡിറ്റ് കാർഡ്  ലഭിക്കാൻ നിങ്ങൾ ബാങ്കിൽ പോകേണ്ടതുമില്ല.  ഓണ്‍ലൈനായി നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ലഭിക്കും. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link