CRPF Recruitment 2021: സിആര്‍പി എഫ് ഒഴിവുകള്‍, അപേക്ഷ സമര്‍പ്പിക്കാന്‍ ഇനി രണ്ടു ദിവസം മാത്രം ബാക്കി

Tue, 27 Jul 2021-5:14 pm,

സിആര്‍പി എഫ്  (Central Reserve Police Force - CRPF) Assistant Commandant പോസ്റ്റിലേയ്ക്ക്    അപേക്ഷ ക്ഷണിച്ചിരിയ്ക്കുകയാണ്.    

ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിPhysical Standard Test - PST)  ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (PET), എഴുത്തുപരീക്ഷ, ഡോക്യുമെന്റേഷൻ, തുടർന്ന് വിശദമായ മെഡിക്കൽ ടെസ്റ്റ്‌,  (DME) അഭിമുഖം എന്നിവ ഉൾപ്പെടുന്നതാണ് നിയമന പ്രക്രിയ.

ഇന്ത്യയിലെ ഏറ്റവും വലിയ  കേന്ദ്ര സായുധ പോലീസ് സേനയില്‍  (CRPF) 25  അസിസ്റ്റന്റ് കമാൻഡന്റ് (സിവിൽ / എഞ്ചിനീയർ) തസ്തികകളിലേക്ക്  ആണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്.

Scale of Pay ലെവല്‍  10 ആണ്.  ശമ്പളം  Rs 56,100 - Rs 1,77,500 ഇടയ്ക്കായിരിക്കും 

അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം   

അപേക്ഷ സമര്‍പ്പിക്കാനുള്ള പ്രായപരിധി 35 വയസാണ്.  സർക്കാർ ജീവനക്കാർക്ക് ഇളവ് ഉണ്ടായിരിക്കും.

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി  2021 ജൂലൈ 29 ആണ്. ഓൺ‌ലൈനായും  ഓഫ്‌ലൈനായും  അപേക്ഷകൾ  സമര്‍പ്പിക്കാന്‍  സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും   അപേക്ഷാ ഫോം ലഭിക്കുന്നതിനുമായി   https://crpf.gov.in സന്ദർശിക്കുക.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link