Curd: തൈരിനൊപ്പം ഈ ആറ് ഭക്ഷണങ്ങൾ കഴിക്കരുത്

Wed, 29 Jun 2022-12:32 pm,

തൈരും ഉള്ളിയും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യും. തൈര് ശരീരം തണുപ്പിക്കുന്നതും അതേസമയം ഉള്ളി ശരീരത്തിൽ ചൂട് ഉത്പാദിപ്പിക്കുന്നതുമാണ്. ഈ ഭക്ഷണശീലം തിണർപ്പ്, എക്സിമ, സോറിയാസിസ്, മറ്റ് ചർമ്മ രോ​ഗങ്ങൾ എന്നിവയിലേക്ക് നയിക്കും.

മത്സ്യത്തോടൊപ്പം തൈര് കഴിക്കുന്നത് ഒഴിവാക്കുക. കാരണം രണ്ട് ഭക്ഷണങ്ങളിലും പ്രോട്ടീൻ കൂടുതലാണ്. രണ്ട് പ്രോട്ടീൻ സമ്പുഷ്ടമായ ഇനങ്ങൾ ഒരുമിച്ച് ചേർക്കരുതെന്ന് ആരോ​ഗ്യ വിദഗ്ധർ നിർദേശിക്കുന്നു. ഇത് ദഹനക്കേടിനും വയറുമായി ബന്ധപ്പെട്ട ആരോ​ഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കും.

പാലും തൈരും ഒരേ ഉത്പന്നത്തിൽ നിന്നുള്ളതാണ്. അതായത് മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീൻ. അതിനാൽ അവ ഒരുമിച്ച് കഴിക്കരുത്. ഇത് വയറിളക്കം, അസിഡിറ്റി എന്നിവയ്ക്ക് കാരണമാകും.

തൈരിനോടൊപ്പം ഉഴുന്ന് കഴിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തും. ഇത് ദഹനക്കേട്, വയറിളക്കം എന്നിവയ്ക്ക് കാരണമാകും.

തൈരിനൊപ്പം എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനം സാവധാനത്തിലാക്കും. ഇത് വയറുവേദനയ്ക്ക് കാരണമാകും. തൈരിനൊപ്പം എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഉന്മേഷക്കുറവ് അനുഭവപ്പെടുന്നതിനും കാരണമാകും.മാങ്ങയും തൈരും നിങ്ങളുടെ ശരീരത്തിൽ വിഷാംശം ഉത്പാദിപ്പിക്കും.

ഉള്ളിയും തൈരും പോലെ, മാമ്പഴവും തൈരും കഴക്കുന്നതും ശരീരത്തിൽ ചൂടും തണുപ്പും ഒരുമിച്ച് ഉണ്ടാകുന്നതിന് കാരണമാകും. ഇത് ചർമ്മപ്രശ്നങ്ങളിലേക്ക് നയിക്കും. രാത്രിയിൽ തൈര് കഴിക്കുന്നതും ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. രാത്രിയിൽ തൈര് കഴിക്കുന്നത് കഫം വർധിക്കുന്നതിന് ഇടയാക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link