Today`s Horoscope: മേടം രാശിക്കാർക്ക് വെല്ലുവിളികൾ നിറഞ്ഞ ദിവസം, കന്നിരാശിക്കാർക്ക് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടം; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം

Sun, 15 Dec 2024-6:07 am,

മേടം രാശിക്കാർ ഇന്ന് വെല്ലുവിളികൾ നേരിടേണ്ടിവരും. ബിസിനസിൽ പുരോ​ഗതിയുണ്ടാകാത്തത് നിങ്ങളെ സമ്മർദ്ദത്തിലാക്കും. ചെലവ് വർധിക്കാനിടയുണ്ട്. ജോലിയിൽ സഹപ്രവർത്തകരുടെ പൂർണ പിന്തുണയുണ്ടാകും. ഇത് തടസ്സങ്ങൾ മറികടക്കാൻ നിങ്ങളെ സഹായിക്കും.

ഇടവം രാശിക്കാർക്ക് ഈ ദിവസം തുടങ്ങുന്നത് അൽപം ബുദ്ധിമുട്ടിലായിരിക്കും. കടം വാങ്ങിയത് തിരിച്ചുനൽകണം. സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ തങ്ങളുടെ ജോലികളിൽ അതീവ ശ്രദ്ധ പുലർത്തണം. അർപ്പണബോധത്തോടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും.

മിഥുനം രാശിക്കാർക്ക് പുതിയ വാഹനം വാങ്ങുന്നതിന് അനുകൂലമായ ദിവസമാണിന്ന്. നിക്ഷേപങ്ങൾക്ക് അനുകൂല ദിവസമാണിന്ന്. ഏറെ നാളുകൾക്ക് ശേഷം പഴയ സുഹൃത്തുമായി വീണ്ടും കണ്ടുമുട്ടുന്നത് സന്തോഷം നൽകും. പ്രണയ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ട്.

കർക്കടകം രാശിക്കാർ ഇന്ന് സംസാരത്തിലും പെരുമാറ്റത്തിലും സംയമനം പാലിക്കണം. രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നവർ തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ പൂർണ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തിന് മുൻഗണന നൽകണം. കുടുംബകാര്യങ്ങളിൽ നിങ്ങളുടെ പൂർണ്ണ ശ്രദ്ധ ആവശ്യമായി വരും. ആരിൽ നിന്നും കടം വാങ്ങാതിരിക്കുക. 

ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന ചിങ്ങം രാശിക്കാർ അവരുടെ ദീർഘകാല പദ്ധതികളിൽ പുരോഗതി കാണും. ജോലിയിൽ തിരക്ക് അനുഭവപ്പെടാം. തീരുമാനങ്ങൾ എടുക്കുന്നത് വളരെ ശ്രദ്ധയോടെയും വിവേകത്തോടെയുമായിരിക്കണം. ചില വ്യക്തികളിൽ നിന്ന് എതിർപ്പുകൾ നേരിടാൻ സാധ്യതയുണ്ട്.

കന്നിരാശിക്കാർക്ക് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ജോലിയിലെ വിജയം സന്തോഷം നൽകും. വരുമാനത്തിന്റെയും ചെലവിന്റെയും കണക്ക് സൂക്ഷിക്കുന്നത് ഉചിതമാണ്. 

തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. തുറന്ന ചർച്ചകളിലൂടെ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കണം. കാരണം ബാഹ്യ ഇടപെടൽ കാര്യങ്ങൾ സങ്കീർണ്ണമാക്കും. നിർണായക വിവരങ്ങൾ പുറത്തുനിന്നുള്ളവരുമായി പങ്കിടുന്നത് ഒഴിവാക്കുക. ചില ജോലികൾക്കായി നിങ്ങൾക്ക് ഒരു സുഹൃത്തിൽ നിന്ന് പണം കടം വാങ്ങേണ്ടി വന്നേക്കാം. 

പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്ന വൃശ്ചികം രാശിക്കാർക്ക് ഈ ദിവസം അനുകൂലമാണ്. ജോലിയിൽ പ്രമോഷൻ ലഭിക്കാനുള്ള സാധ്യതയുണ്ട്. ജോലി മാറ്റത്തിനും അവസരമുണ്ട്. ഒരു പുതിയ സംരംഭം ആരംഭിക്കുന്നത് പ്രയോജനകരമായിരിക്കും.

ധനു രാശിക്കാർ ചെലവുകളിൽ പ്രത്യേകം ശ്രദ്ധിക്കണം. ചെലവുകൾ വർദ്ധിക്കുമെങ്കിലും, അത് കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് സാധിച്ചേക്കും. കുടുംബത്തിൽ ആർക്കെങ്കിലും ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഇത് നിങ്ങളുടെ സമ്മർദ്ദം വർധിപ്പിക്കും. സാമ്പത്തിക ഇടപാടുകൾ ജാ​ഗ്രതയോടെ കൈകാര്യം ചെയ്യുക.

മകരം രാശിക്കാർക്ക് സ്വത്ത് സംബന്ധമായ നേട്ടങ്ങളുണ്ടാകാം. ജോലിയിൽ മറ്റുള്ളവരുടെ ഉപദേശം തേടാതിരിക്കുക. അവിവാഹിതർക്ക് നല്ല വിവാഹാലോചനകൾ വന്നേക്കാം.

കുംഭം രാശിക്കാർ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ നിങ്ങളുടെ പങ്കാളിയെ നിങ്ങൾ സഹായിച്ചേക്കാം. വളരെ നാളുകൾക്ക് ശേഷം ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നത് സന്തോഷം നൽകും. നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റും. 

മീനം രാശിക്കാർക്ക് ഇന്ന് ഊർജ്ജസ്വലതയും ശുഭാപ്തിവിശ്വാസവും അനുഭവപ്പെടും. കുട്ടിയുടെ ജോലിയെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതായേക്കാം. ആവശ്യമെങ്കിൽ പണം കടം വാങ്ങുന്നത് തടസ്സരഹിതമായിരിക്കും. ബാങ്കിംഗ് മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾ അവരുടെ ചുമതലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ലാഭകരമായ നിക്ഷേപങ്ങൾക്ക് അവസരങ്ങൾ കണ്ടെത്തുകയും ചെയ്യും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link