Horoscope November 6: മേടം രാശിക്കാർക്ക് പ്രതിസന്ധിഘട്ടം, ഇടവം രാശിക്കാർക്ക് ജോലിയിൽ അഭിവൃദ്ധി; ഇന്നത്തെ സമ്പൂർണരാശിഫലം അറിയാം

Wed, 06 Nov 2024-6:09 am,

മേടം (Aries): മികച്ച രീതിയിൽ നടന്ന പല കാര്യങ്ങളിലും പെട്ടെന്ന് പ്രതിസന്ധി നേരിടും. ധനനഷ്ടം ഉണ്ടാകും. മധ്യാഹ്നത്തോടെ കാര്യങ്ങൾ മെച്ചപ്പെടും. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നടപ്പാകും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും.

ഇടവം (Taurus): സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. വിവിധ ക്ലേശങ്ങൾ നേരിടേണ്ടി വരും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധ്യത. തൊഴിൽ രംഗത്ത് അഭിവൃദ്ധിയുണ്ടാകും.

മിഥുനം (Gemini): പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. പങ്കാളിത്ത വ്യാപാരങ്ങളിൽ ഏർപ്പെടരുത്. ഉത്തരവാദിത്തപ്പെട്ട തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയം.

കർക്കടകം (Cancer): ഗുണദോഷസമ്മിശ്ര ദിനമാണിന്ന്. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. തൊഴിൽരംഗത്ത് അനുകൂലമാറ്റങ്ങളുണ്ടാകും. നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നവർ ജാഗ്രത പാലിക്കുക.

ചിങ്ങം (Leo): പല കാര്യങ്ങളിലും പ്രതിസന്ധിയുണ്ടാകും. യാത്രകൾ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. ഉദ്ദേശിക്കുന്ന പാല കാര്യങ്ങളും നടപ്പിലാകുമെങ്കിലും അപ്രതീക്ഷിതമായി പലകാര്യങ്ങളും മന്ദഗതിയിലാകും.

കന്നി (Virgo): പണച്ചിലവ് വർധിക്കും. പൊതുപ്രവർത്തകർ വളരെ ശ്രദ്ധയോടെ പെരുമാറിയില്ലെങ്കിൽ പാളിച്ചകൾ ഉണ്ടാകും. സാമ്പത്തിക നേട്ടം, മനസന്തോഷം, കാര്യസിദ്ധി എന്നിവയുണ്ടാകും.

തുലാം (Libra): പരിശ്രമങ്ങൾ ഫലം കാണും. അമിത ചിലവ് ഉണ്ടാകും. മധ്യാഹ്നത്തോടെ കാര്യങ്ങൾ അനുകൂലമാകും. ജോലിയിൽ വളരെ ശ്രദ്ധിക്കണം.

വൃശ്ചികം (Scorpio): അപ്രതീക്ഷിതമായി രോഗങ്ങൾ വരാൻ ഇടയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധ പുലർത്തണം. നിങ്ങൾ മനസിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾക്ക് പഴികേൾക്കാൻ സാധ്യതയുണ്ട്.

ധനു (Sagittarius): മുൻകോപം നിയന്ത്രിക്കേണ്ടതുണ്ട്. ജീവിതത്തിൽ പല ഗുണപരമായ മാറ്റങ്ങളും ഉണ്ടാകും. പല കാര്യങ്ങളിലും അസ്വസ്ഥതയുണ്ടാകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. പല അവിചാരിത നേട്ടങ്ങളും ഉണ്ടാകും.

മകരം (Capricorn): അവിചാരിതമായി പ്രതിസന്ധികൾ നേരിടും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നടപ്പിലാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. യാത്രകൾ കൊണ്ട് ഗുണങ്ങളുണ്ടാകും. ഏതുകാര്യവും വളരെ ശ്രദ്ധയോടെ നിർവഹിക്കണം.

കുംഭം (Aquarius): സാമ്പത്തിക പ്രയാസങ്ങൾ അലട്ടും. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. പുതിയ സംരംഭങ്ങൾക്ക് ശ്രമിക്കും. മനസ് അസ്വസ്ഥമാകുന്നതിന് സാധ്യത. സാമ്പത്തിക വിഷമതകൾ ഉണ്ടാകും.

മീനം (Pisces): തൊഴിൽ രംഗത്ത് തടസങ്ങളുണ്ടാകാൻ സാധ്യത. മനസ് അസ്വസ്ഥമാകും. ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ പ്രതിസന്ധികൾ നേരിടും. ആരോഗ്യം മോശമാകാൻ സാധ്യത. അവിചാരിതമായ പല പ്രയാസങ്ങളെയും നേരിടേണ്ടി വരും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link