Grahan 2023: സൂര്യ ചന്ദ്ര ഗ്രഹണങ്ങള്‍ സന്തോഷവും സമാധാനവും നശിപ്പിക്കും! ഈ രാശിക്കാര്‍ സൂക്ഷിക്കുക

Wed, 20 Sep 2023-4:52 pm,

ജ്യോതിഷം ഈ മാസം സംഭവിക്കുന്ന സൂര്യ ചന്ദ്ര ഗ്രഹണങ്ങള്‍ ചില രാശിക്കാരോട് വളരെ ശ്രദ്ധാലുവായിരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അതായത് ഈ ഗ്രഹണങ്ങള്‍ ചില രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നശിപ്പിക്കും. ചില രാശിക്കാര്‍ക്ക് ഈ കാലയളവിൽ പ്രത്യേക പ്രതികൂല ഫലങ്ങൾ നേരിടേണ്ടി വരും. ഗ്രഹണങ്ങള്‍ ഏത് രാശിക്കാരെയാണ് പ്രതികൂലമായി ബാധിക്കുക എന്ന് നോക്കാം. 

മേടം രാശി (Aries Zodiac Sign) 

ജ്യോതിഷ പ്രകാരം, ഈ വർഷത്തെ അവസാന സൂര്യഗ്രഹണം ഒക്ടോബർ 14 ന് സംഭവിക്കാൻ പോകുന്നു. ഇത് മേടം രാശിക്കാരുടെ ജീവിതത്തിൽ പല തരത്തിലുള്ള വെല്ലുവിളികൾ ഉണ്ടാക്കാം. ഈ സമയത്ത് മേടം രാശിക്കാര്‍  പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിർദ്ദേശിക്കുന്നു. ആരെയും അമിതമായി വിശ്വസിക്കരുത്. കരിയർ മേഖലയില്‍ പല തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാകാം. തീരുമാനങ്ങൾ വളരെ ശ്രദ്ധാപൂർവ്വം എടുക്കുന്നതാണ് നല്ലത്.  

ഇടവം രാശി (Taurus Zodiac Sign) 

ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഇടവം രാശിക്കാരുടെ ജീവിതത്തെയും ബാധിക്കും. ഈ സമയത്ത്, നിങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം, ഇത് നിങ്ങൾക്ക് നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കും. ഈ കാലയളവിൽ വാക്കുകളിൽ സംയമനം പാലിക്കുക. ജോലിസ്ഥലത്ത് ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുന്നതിനാൽ ആത്മവിശ്വാസം കുറയും, ഉയർച്ച താഴ്ചകൾ ഉണ്ടാകും. 

ചിങ്ങം രാശി ( Leo Zodiac Sign) 

ഒക്ടോബറിൽ സംഭവിക്കുന്ന ഗ്രഹണം ചിങ്ങം രാശിക്കാർക്ക് പ്രതികൂല ഫലങ്ങൾ നൽകും.  ഈ സമയത്ത് ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകാം. ഇത് മാത്രമല്ല, ഈ സമയത്ത് അനാവശ്യ ചിലവുകൾ വർദ്ധിക്കും. നിക്ഷേപങ്ങളിലും സാമ്പത്തിക ഇടപാടുകളിലും ശ്രദ്ധിക്കുക. അല്ലെങ്കിൽ കടം കയറാം... 

കന്നി രാശി  ( Virgo Zodiac Sign) 

ഒക്ടോബറിൽ സംഭവിക്കുന്ന ഗ്രഹണം ഈ രാശിക്കാർക്കും പ്രതികൂല ഫലങ്ങൾ നൽകും. നിങ്ങളുടെ ചുറ്റുമുള്ള ആളുകൾ നിങ്ങളുടെ ജീവിതത്തില്‍ പല തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കും. ഈ രാശിക്കാര്‍ക്ക് ഈ സമയം മാനസികമായും സാമ്പത്തികമായും ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കും. ഈ രാശിക്കാര്‍ ജാഗ്രത പാലിക്കണം. 

തുലാം  രാശി  ( Libra Zodiac Sign) 

ഒക്ടോബറിള്‍ സംഭവിക്കുന്ന ഗ്രഹണത്തിന്‍റെ പ്രതികൂല ഫലങ്ങൾ തുലാം രാശിക്കാരിലും കാണപ്പെടും. ഈ സമയത്ത് മാനസിക അരക്ഷിതാവസ്ഥ അനുഭവപ്പെടും, സമ്മർദ്ദം വർദ്ധിച്ചേക്കാം. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുക, അനാവശ്യ ചെലവുകൾ ഒഴിവാക്കുക. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link