Side effects of caffeine: കഫൈൻ അമിതമായി ശരീരത്തിലെത്തുന്നത് ദോഷം... അറിയാം ഈ അപകടാവസ്ഥകൾ
കഫീൻറെ അമിത ഉപയോഗം രക്തസമ്മർദ്ദം വർധിക്കുന്നതിനും ഉറക്കക്കുറവിനും ക്രമരഹിതമായ ഹൃദയമിടിപ്പിനും കാരണമാകും. കഫീൻ അമിതമായി ശരീരത്തിലെത്തുന്നത് ഡീഹൈഡ്രേഷനിലേക്കും നയിക്കും.
കഫീൻറെ അമിത ഉപയോഗം ഉത്കണ്ഠയും വിഷാദവും വർധിപ്പിക്കും. ചിലരിൽ ഇത് സമ്മർദ്ദം വർധിപ്പിക്കും.
കഫീൻ അമിതമായി ശരീരത്തിലെത്തുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. ഇത് പിന്നീട് പോഷകങ്ങളുടെ ആഗിരണം കുറയ്ക്കുകയും ദീർഘകാലത്തെ ഉപയോഗം ഓസ്റ്റിയോപൊറോസിസിലേക്ക് നയിക്കുകയും ചെയ്യും.
ഗർഭകാലത്തും മുലയൂട്ടൽ സമയത്തും അമിതമായി കഫീൻ കഴിക്കുന്നത് ആരോഗ്യ സങ്കീർണതകൾക്ക് കാരണമാകുന്നു. ഇത് അസ്ഥികളുടെ ബലക്ഷയത്തിനും കാരണമാകും.
പ്രതിദിനം 1-2 കപ്പ് കാപ്പി മാത്രമേ കഴിക്കാവൂവെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)