Surya Rahu Yuti 2023: 72 മണിക്കൂറിൽ അപകടകരമായ യോഗം; ഈ 4 രാശിക്കാരുടെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകും
ഇടവം: സൂര്യനും രാഹുവും മേടം രാശിയിൽ ചേരുമ്പോൾ ഉണ്ടാകുന്ന യോഗം ഇടവം രാശിക്കാർക്ക് നല്ലതല്ല. ഈ സമയത്ത്, ഇക്കൂട്ടരുടെ ചെലവുകൾ ഗണ്യമായി വർധിക്കുന്നു. ആരോഗ്യം മോശമായേക്കാം. ഈ സമയത്ത് വസ്തു ഇടപാടുകളിൽ ഏർപ്പെടരുത്. അല്ലാത്തപക്ഷം നിങ്ങൾക്ക് നഷ്ടം സംഭവിക്കാം.
കന്നി: സൂര്യനും രാഹുവും കൂടിച്ചേരുന്നത് കന്നിരാശിക്ക് ദോഷകരമാണ്. ചെലവുകൾ കൂടും. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വ്യാപാരികൾക്കും നല്ല കാലം അല്ല. ദാമ്പത്യ ജീവിതത്തിൽ കലഹങ്ങൾ ഉടലെടുക്കും. നിങ്ങളുടെ ആരോഗ്യം മോശമായേക്കാം.
വൃശ്ചികം: സൂര്യനും രാഹുവും കൂടിച്ചേരുന്നത് വൃശ്ചിക രാശിക്കാരുടെ ജീവിതത്തിൽ കുഴപ്പങ്ങളുണ്ടാക്കും. ശത്രുക്കൾ നിങ്ങളെ ജയിക്കും. എല്ലാ ജോലികളിലും നിങ്ങൾക്ക് തടസ്സങ്ങൾ നേരിടേണ്ടിവരും. ഹൃദ്രോഗികൾ ഈ സമയത്ത് ശ്രദ്ധിക്കണം.
കുംഭം: സൂര്യനും രാഹുവും ചേരുന്നത് കുംഭം രാശിക്കാർക്ക് പ്രതികൂലമാണ്. പണമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തിൽ കലഹങ്ങൾക്ക് സാധ്യതയുണ്ട്. ദീർഘദൂര യാത്രകൾ ഒഴിവാക്കുക. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)