Headache: ഡാർക്ക് ചോക്ലേറ്റ് മുതൽ ചീസ് വരെ; നിങ്ങളുടെ തലവേദനയെ വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്
മൈഗ്രെയിന് വർധിക്കുന്നതിന് കാരണമാകുന്ന ഏറ്റവും സാധാരണമായ പദാർത്ഥങ്ങളിലൊന്നാണ് റെഡ് വൈൻ.
തലവേദന, മൈഗ്രേൻ ട്രിഗറുകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റൊരു പദാർത്ഥം ടൈറാമിൻ ആണ്. പഴകിയ ചീസുകളിൽ കാണപ്പെടുന്ന ഒരു സംയുക്തമാണ് ടൈറാമിൻ. പഴക്കം കൂടുന്നതിനനുസരിച്ച് ചീസിലെ ടൈറാമിന്റെ അളവ് കൂടും.
ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന കഫീൻ, ബീറ്റാ-ഫിനൈലെഥൈലാമൈൻ എന്നിവ ചിലരിൽ തലവേദന ഉണ്ടാക്കും.
പാൽ തലവേദന വർധിപ്പിക്കുന്ന ഒരു പദാർഥമാണ്. പ്രത്യേകിച്ച്, നിങ്ങൾ ലാക്ടോസ് അലർജിയുള്ളവരാണെങ്കിൽ ഇത് കൂടുതൽ ദോഷം ചെയ്യും.
കടുപ്പമുള്ള കാപ്പി പോലുള്ള കഫീൻ അമിതമായി അടങ്ങിയിരിക്കുന്ന പദാർഥം കഴിക്കുന്നതിലൂടെ മൈഗ്രെയ്ൻ അല്ലെങ്കിൽ തലവേദന ഉണ്ടാകാം.