Academy Museum Gala: അക്കാദമി മ്യൂസിയം ഗാലയില്‍ ഇന്ത്യന്‍ സുന്ദരി ദീപിക പദുകോൺ!!
അക്കാദമി മ്യൂസിയം ഗാലയിലേയ്ക്ക് ക്ഷണിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ നടിയാണ് ദീപിക പദുകോൺ.
ലോസ് ഏഞ്ചൽസിൽനിന്നുള്ള ആകര്‍ഷകമായ ചിത്രങ്ങളില്‍ ദീപിക നേവി ബ്ലൂ നിറത്തിലുള്ള സൈഡ് ഓഫ് ഷോൾഡർ ഗൗൺ ആണ് ധരിച്ചിരിക്കുന്നത്.
ഓസ്‌കാര്‍ കഴിഞ്ഞാല്‍ ലോകത്ത് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ വേദിയാണ് അക്കാദമി മ്യൂസിയം ഗാല. ഈ പരിപാടിയിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ നടിയാണ് ദീപിക.
അക്കാദമി മ്യൂസിയം ഗാലയില്‍ നിന്നുള്ള ദീപികയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിക്കുകയാണ്. നിമിഷനേരം കൊണ്ടാണ് ദീപികയുടെ ഈ കിടിലൻ ലുക്ക് വൈറലായി മാറിയത്.
നീല നിറം വെൽവെറ്റ് ഫിഷ് കട്ട് ഗൗൺ ആണ് ദീപിക ധരിച്ചിരിക്കുന്നത്. ഗൗൺ ധരിച്ച്, ക്യാമറയ്ക്ക് മുന്നിൽ ദീപിക പദുകോൺ തന്‍റെ സൗന്ദര്യത്തിന്‍റെ മാന്ത്രികത കാണിയ്ക്കുക യായിരുന്നു.