Deepti Sati : ദാവണിയിൽ നാടൻ സുന്ദരിയായി ദീപ്തി സതി; ചിത്രങ്ങൾ കാണാം
ദാവണിയിൽ നാടൻ സുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ദീപ്തി സതി. ഓണത്തിനോടനുബന്ധിച്ച് ദീപ്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇവ.
ദീപ്തി മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായ ലാൽ ജോസിന്റെ സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ആൻ അഗസ്റ്റിൻ ഒപ്പം നീന എന്ന സിനിമയിലാണ് ദീപ്തി സതി ആദ്യം അഭിനയിച്ചത്.
സിജു വിൽസൺ നായകനായ പത്തൊമ്പതാം നൂറ്റാണ്ടാണ് ദീപ്തി സതിയുടെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
സെപ്റ്റംബർ 8 നാണ് ചിത്രം റിലീസ് ചെയ്തത്. തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു.