Dengue Fever: രക്തത്തിലെ ഓക്സിജൻറെ അളവ് വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ ബെസ്റ്റ്!
ഡെങ്കിപ്പനി കൊതുകുകൾ പരത്തുന്ന അണുബാധയാണ്. ഇത് കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കിൽ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. ഡെങ്കിപ്പനി ബാധിതർ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
ചീര, കെയ്ൽ, ലെറ്റ്യൂസ് തുടങ്ങിയ പച്ച ഇലക്കറികൾ ഭക്ഷണത്തിൻറെ ഭാഗമാക്കണം. ഇത് രക്തത്തിലെ ഓക്സിജൻറെ അളവ് വർധിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് രക്തത്തിലെ ഓക്സിജൻറെ അളവ് വർധിപ്പിക്കാനും ഇരുമ്പ് ആഗിരണം വർധിപ്പിക്കാനും സഹായിക്കും. ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ ഫലങ്ങൾ ഗുണം ചെയ്യും.
ബദാം, സൂര്യകാന്തി വിത്തുകൾ, ഫ്ലാക്സ് സീഡുകൾ എന്നിവ ഒമേഗ 3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ്. ഇത് ലഘുഭക്ഷണമായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് ശരീരത്തിലെ ഓക്സിജൻറെ ആഗിരണം വർധിപ്പിക്കാൻ സഹായിക്കും. പോഷകങ്ങളാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്.
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിരിക്കുന്നു. ഇത് ആൻറി ഇൻഫ്ലമേറ്ററി ഏജൻറായി പ്രവർത്തിക്കുന്നു. ഇത് വിവിധ അണുബാധകളെ ചെറുക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)