Jupiter Favorite Zodiac Sign: വ്യാഴത്തിന്റെ പ്രിയ രാശിക്കാർ ഇവർ; ലഭിക്കും വൻ നേട്ടങ്ങൾ

Thu, 09 Nov 2023-6:08 am,

Devguru Brihaspati:  അറിവ്, ബുദ്ധി, പ്രശസ്തി, കീർത്തി, ബഹുമാനം എന്നിവയുടെ കാരകനാണ് വ്യാഴം. വ്യാഴത്തിന്റെ ചലനം  മന്ദഗതിയിലാണെങ്കിലും പ്രഭാവം വളരെ വേഗത്തിലാണ്. വ്യാഴത്തിന്റെ കൃപയില്ലാതെ ഒരു മനുഷ്യനും പുരോഗതി പ്രാപിക്കാനാകില്ല. ഗജകേസരി യോഗം, ഹൻസ് യോഗം മുതലായ ഐശ്വര്യ യോഗങ്ങൾ വ്യാഴത്തിന്റെ സഞ്ചാര മാറ്റത്തിലൂടെയാണ് രൂപപ്പെടുന്നത്. ജാതകത്തിൽ വ്യാഴത്തിന്റെ ശുഭ സ്ഥാനമുള്ളവർ സത്യസന്ധരും സമാധാന പ്രിയരുമായിരിക്കും. 

ധനു, മീനം രാശികളുടെ അധിപനായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ വ്യാഴത്തിന്റെ പരമാവധി അനുഗ്രഹം ഈ രണ്ട് രാശിക്കാർക്കും ഉണ്ടാകും. ഈ രണ്ട് രാശികളും വ്യാഴത്തിന്റെ പ്രിയ രാശികളാണ്.  

ആരുടെ ജാതകത്തിലാണോ വ്യാഴം നീച അല്ലെങ്കിൽ  ദുർബലമായ സ്ഥാനത്ത് നിൽക്കുന്നത് അവർക്ക് ഒരു കാര്യത്തിലും പരിഭ്രാന്തരാകേണ്ട കാര്യമില്ല.  ഇവർക്ക് വ്യാഴത്തിന്റെ കൃപ ലഭിക്കും. വ്യാഴം ബലഹീനതയുള്ളവർ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കണം.

ഈ ദിവസം മഞ്ഞ വസ്ത്രം ധരിക്കണം. വ്യാഴത്തെ ശക്തിപ്പെടുത്താൻ നിങ്ങൾ വ്യാഴ മന്ത്രം ചൊല്ലുക. കൂടാതെ കടലമാവ് കൊണ്ടുണ്ടാക്കിയ ലഡു വിതരണം ചെയ്യുന്നതും, തേൻ, മഞ്ഞ ധാന്യങ്ങൾ, മഞ്ഞ വസ്ത്രങ്ങൾ, മഞ്ഞ പൂക്കൾ, മഞ്ഞൾ, പുസ്തകങ്ങൾ, പുഷ്പം, സ്വർണ്ണം എന്നിവയും ദാനം ചെയ്യാം.

ധനു (sagittarius):  ധനു രാശിയുടെ അധിപനാണ് വ്യാഴം. ഈ രാശിക്കാർക്ക് വ്യാഴത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും. വ്യാഴ കൃപയാൽ ഇവർക്ക് എപ്പോഴും അവരുടെ ജോലിയിൽ വളരെയധികം മുന്നേറ്റവും ഉയർന്ന സ്ഥാനവും ലഭിക്കും.  ഇതോടൊപ്പം ഈ രാശിചക്രത്തിലെ ബിസിനസുകാർ ബിസിനസിലും മികച്ച വിജയം നേടും.

 

മീനം (Pisces):  വ്യാഴത്തിന്റെ പ്രിയപ്പെട്ട രാശികളിൽ ഒന്നാണ് മീനം. വ്യാഴത്തിന്റെ അനുഗ്രഹം അവർക്ക് എപ്പോഴും ഉണ്ടാകും. ഇക്കൂട്ടർ ഏതു ജോലിയിൽ ഏർപ്പെട്ടാലും അത് പൂർത്തിയാക്കുന്നതിൽ അവർ വിജയിക്കുന്നു. ഈ രാശിക്കാർ പ്രത്യേകിച്ചും ബിസിനസ്സിൽ വളരെയധികം ലാഭം നേടുന്നവരാണ്. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link