Diabetes Ayurvedic Treatment: പ്രമേഹം കുറയ്ക്കാന്‍ ഇനി മരുന്ന് വേണ്ട, അത്ഭുതം കാട്ടും ഈ ആയുർവേദ ഔഷധങ്ങൾ!!
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ആയുർവേദ ഔഷധങ്ങൾ
ഇന്നത്തെ കാലഘട്ടത്തിൽ പ്രമേഹ രോഗികളുടെ എണ്ണം അതിവേഗം വർധിച്ചുവരികയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഇന്ത്യയിൽ 18 വയസ്സിന് മുകളിലുള്ള 77 ദശലക്ഷം ആളുകൾ ടൈപ്പ് 2 പ്രമേഹം അനുഭവിക്കുന്നു. ഇത് അനാരോഗ്യകരമായ ജീവിതശൈലിയും തെറ്റായ ഭക്ഷണ ശീലങ്ങളും കാരണം വർദ്ധിക്കുന്നു. പ്രമേഹ രോഗികൾ ജീവിതത്തിലുടനീളം പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടതുണ്ട്. പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ആയുർവേദ ഔഷധങ്ങളെ കുറിച്ച് അറിയാം
ഉലുവ (Fenugreek seeds):
ഒരു സ്പൂണ്‍ ഉലുവ പ്രമേഹം പടിക്കുപുറത്ത് എന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്... !! തുടക്കക്കാരായ പ്രമേഹരോഗികളോട് ഉലുവ കഴിയ്ക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഉലുവയില്‍ അടങ്ങിയിരിയ്ക്കുന്ന ആന്‍റിഓക്‌സിഡന്‍റുകള്‍ പാന്‍ക്രിയാസിന്‍റെ പ്രവര്‍ത്തനത്തെ സഹായിക്കും. ഇത് മെറ്റബോളിസം കൂടുന്നതിനും ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയാനും സഹായിക്കുന്നു. ക്രമേണ ഇത് പ്രമേഹവും ശരീര ഭാരവും കുറയ്ക്കാന്‍ സഹായിക്കും. ഉലുവയില്‍ 0% പഞ്ചസാരയെന്നതാണ് വാസ്തവം. ഉലുവയിലെ കയ്പാണ് ഇതിനെ പ്രമേഹത്തിനുള്ള മരുന്നാക്കുന്നതും.
പാവയ്ക്ക (Bitter Guard) പ്രമേഹ രോഗികള്‍ക്ക് പാവയ്ക്ക ഏറെ ഗുണം ചെയ്യും. ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്.
ഞാവൽ ഇലകള്‍ (Java Plum leaves and seeds)
പഞ്ചസാര നിയന്ത്രിക്കാൻ ഞാവൽ ഇലകളും വിത്തുകളും ഉപയോഗിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ജംബോളൻ എന്ന മൂലകമാണ് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത്.
ആര്യവേപ്പ് (Neem) ആര്യവേപ്പിലയും വിത്തും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന നിംബിൻ എന്ന മൂലകമാണ് പഞ്ചസാരയെ നിയന്ത്രിക്കുന്നത്.
കറുവപ്പട്ട (Cinnamon)
പ്രമേഹത്തെ ഇല്ലാതാക്കാനുള്ള ഏറ്റവും നല്ലൊരു മാർഗമാണ് കറുവപ്പട്ട. അതായത്, പ്രമേഹത്തിന് കടിഞ്ഞാണിടാന്‍ കറുവപ്പട്ട കൊണ്ട് സാധിക്കും. ഇത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിലെ അധിക കൊഴുപ്പ് ഉരുകുന്നതിനും കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നതിനും കറുവപ്പട്ട സഹായകമാണ്.