Diabetes: പ്രമേഹരോഗികൾക്ക് ധൈര്യമായി കഴിക്കാം ഈ പഴങ്ങൾ
ചെറി: കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതിനാൽ പ്രമേഹരോഗികൾക്ക് ചെറി മികച്ച ഓപ്ഷനാണ്. ഇവയ്ക്ക് ആൻറി ഇൻഫ്ലമേറ്ററി ആൻറി ഓക്സിഡൻറ് ഗുണങ്ങൾ ഉണ്ട്. ഇത് പ്രമേഹത്തിൻറെ പാർശ്വഫലങ്ങളായ ഹൃദ്രോഗം, വൃക്ക തകരാറുകൾ എന്നിവയ്ക്ക് എതിരെ പോരാടാൻ സഹായിക്കുന്നു.
പീച്ച്: പ്രമേഹ രോഗികൾക്ക് ഗുണം ചെയ്യുന്ന പീച്ച് പഴത്തിൽ പൊട്ടാസ്യം, വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ആപ്രിക്കോട്ട്: ആപ്രിക്കോട്ട് നാരുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. രക്തത്തിലെ പഞ്ചസാരയുടെ വർധനവ് തടയുന്നു.
ആപ്പിൾ: വിറ്റാമിൻ സി, നാരുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ആപ്പിൾ. ഇത് രോഗപ്രതിരോധ സംവിധാനത്തെ മികച്ചതായി നിലനിർത്തുന്നു. പ്രമേഹരോഗികൾക്ക് വരാൻ സാധ്യതയുള്ള അണുബാധകളെ ചെറുക്കാനും ഇത് സഹായിക്കുന്നു.
ഓറഞ്ച്: ഓറഞ്ചിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അവയിൽ പൊട്ടാസ്യം, ഫോളേറ്റ് എന്നിവ ഉൾപ്പെടെയുള്ള പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
പിയർ: പ്രമേഹരോഗികൾക്ക് പിയർ പഴം കഴിക്കുന്നത് ഗുണം ചെയ്യും. ഇവയിൽ വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്.
കിവി: കിവി പഴത്തിൽ കാർബോഹൈഡ്രേറ്റ് കുറവാണ്. അതിനാൽ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ കിവി പഴം ചേർക്കുന്നത് ഗുണം ചെയ്യും.