Diabetes In Youngsters: ചെറുപ്പക്കാരിൽ പ്രമേഹം വർധിക്കുന്നു; കാരണമെന്ത്? എങ്ങനെ നിയന്ത്രിക്കാം?
ഇപ്പോൾ ചെറുപ്പക്കാരിൽ ധാരാളമായി പ്രമേഹമുണ്ടാകുന്നുണ്ട്. ഹൃദയാരോഗ്യത്തിനും, വൃക്കയുടെ സംരക്ഷണത്തിനും പ്രമേഹം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. 25 വയസിന് താഴെയുള്ള 25 ശതമാനത്തോളം ആളുകൾക്കും പ്രമേഹമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .
അമിത ദാഹം, അമിതമായ വിശപ്പ്, അമിതായി മൂത്രമൊഴിക്കുന്ന അവസ്ഥ, മൂത്രനാളിയിലെ അണുബാധ, ജനനേന്ദ്രിയ അണുബാധ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.
അമിത വണ്ണവും അനാരോഗ്യകരമായ ഭക്ഷണ ശീലവും, വ്യായാമ കുറവുമാണ് പ്രമേഹത്തിന് കാരണമാകുന്നത്. കൂടാതെ സമ്മർദ്ദവും ഇതിന് കാരണമായി കണ്ട് വരാറുണ്ട്.
സ്ഥിരമായി പ്രമേഹത്തിന്റെ അളവുകൾ നിരീക്ഷിക്കുന്നത്, പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.
പ്രമേഹം ആദ്യം തന്നെ കണ്ടെത്തുന്നത് ഹൃദ്രോഗം, വൃക്കരോഗം, ബ്രെയിൻ സ്ട്രോക്ക്, ഡയബറ്റിക് ന്യൂറോപ്പതി, ഡയബറ്റിക് റെറ്റിനോപ്പതി എന്നീ പ്രശ്‍നങ്ങളിൽ നിന്ന് രക്ഷനേടാൻ സഹായിക്കും.