Diabetes Signs: രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയോ? ശരീരം നല്‍കുന്ന ഈ 5 അടയാളങ്ങള്‍ ഒരിക്കലും അവഗണിക്കരുത്
പ്രമേഹം ഇന്ന് ഒരു സാധാരണ രോഗമായി മാറിയിരിക്കുന്നു. എന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുമ്പോള്‍ നമ്മുടെ ശരീരം ചില സിഗ്നലുകൾ നല്‍കുന്നു. എന്നാല്‍, മിക്കവരും ഇത് ശ്രദ്ധിക്കുന്നില്ല എന്ന് മാത്രം. നമുക്കറിയാം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ, മറ്റ് പല രോഗങ്ങളും അതിനെ ചുറ്റിപ്പറ്റി ആരംഭിക്കുന്നു. അതുമൂലം ശരീരത്തികലെ പല അവയവങ്ങളും ക്രമേണ തകരാറിലാകാൻ തുടങ്ങുന്നു. ആ അവസരത്തില്‍ നിങ്ങളുടെ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് എങ്ങിനെ മനസിലാക്കാം...
കാഴ്ച കുറയുക
നിങ്ങളുടെ കാഴ്ചശക്തി പെട്ടെന്ന് കുറയാൻ തുടങ്ങിയാൽ, അല്ലെങ്കിൽ കാഴ്ച മങ്ങുന്നതായി തോന്നുന്നു എങ്കില്‍ അത് പ്രമേഹത്തിന്‍റെ ലക്ഷണമാകാം. ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് കണ്ണുകളെ ദോഷകരമായി ബാധിക്കും.
കൈകളിലും കാലുകളിലും മരവിപ്പ് തോന്നുക ഒരു വ്യക്തിക്ക് പ്രമേഹസാധ്യതയുണ്ടാകുമ്പോൾ, കൈകളിലും കാലുകളിലും മരവിപ്പ് ആണ് ആദ്യ ലക്ഷണങ്ങൾ. ഇത് കൂടെക്കൂടെ സംഭവിക്കുകയാണ് എങ്കില്‍ ജാഗ്രത പാലിക്കുക. പാദങ്ങളുടെ മരവിപ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതിന്‍റെ സൂചനയാകാം. കാരണം പ്രമേഹം ഉള്ള വ്യക്തിയുടെ ശരീരത്തിലെ ഞരമ്പുകൾ ദുർബലമാകാൻ തുടങ്ങും. ഇക്കാരണത്താൽ, സിരകളിലൂടെ രക്തം ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ശരിയായി എത്തുന്നില്ല, ഇക്കാരണത്താല്‍ ആണ് ഇത് സംഭവിക്കുന്നത്.
കൂടെക്കൂടെ മൂത്രമൊഴിക്കൽ പ്രശ്നം
കൂടെക്കൂടെ മൂത്രമൊഴിക്കാന്‍ തോന്നുന്നുണ്ട് എങ്കില്‍ ശ്രദ്ധിക്കുക, നിങ്ങളുടെ കിഡ്‌നിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടാകാം. ഇത് ഒരുപക്ഷേ പ്രമേഹം മൂലമാകാം. വാസ്തവത്തിൽ, ശരീരത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നാൽ, വൃക്കകള്‍ക്ക് ശരിയായി പ്രവർത്തിക്കാൻ കഴിയില്ല. ഇക്കാരണത്താൽ, നിങ്ങൾക്ക് ഇടയ്ക്കിടെ മൂത്രമൊഴിക്കൽ പ്രശ്നം ഉണ്ടാകുന്നു.
മോണയില്‍ രക്തസ്രാവം
മോണയിൽ ഉണ്ടാകുന്ന രക്തസ്രാവം പ്രമേഹത്തിന്‍റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ്. നിങ്ങളുടെ മോണയിൽ തുടർച്ചയായി രക്തസ്രാവമുണ്ടാകുകയാണ്, ഒപ്പം രക്തം വരുമ്പോൾ ദുർഗന്ധവും ഉണ്ടാകുന്നു എങ്കില്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. ഇത് പ്രമേഹത്തിന്‍റെ സൂചനയാകാം.
മുറിവ് ഉണങ്ങാന്‍ ഏറെ സമയമെടുക്കുന്നത്
നിങ്ങളുടെ ശരീരത്തിൽ മുറിവുണ്ടായാൽ, ആ മുറിവ് പെട്ടെന്ന് ഉണങ്ങുന്നില്ല എങ്കിൽ, അത് തീര്‍ച്ചയായും പ്രമേഹത്തിന്‍റെ ലക്ഷണമാണെന്ന് മനസ്സിലാക്കുക. മുറിവുകൾ ഉണങ്ങാൻ സമയമെടുക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂടിയിട്ടുണ്ട് എന്നതിന്‍റെ സൂചനയാണ്.