Digital Voter ID Card അല്ലെങ്കിൽ e-EPIC എങ്ങനെ Download ചെയ്യാം?

Wed, 03 Feb 2021-10:03 am,

വോട്ടർ ഐഡി കാർഡ്, പാൻ കാർഡും ആധാർ കാർഡും പോലെ ഇനി ഡൗൺലോഡ് ചെയ്യാം.  ദേശീയ  വോട്ടേഴ്സ് ദിനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ Digital Voter ID Card അവതരിപ്പിച്ചത്. ഡിജി ലോക്കറിലും ഈ ഐഡി കാർഡ് സൂക്ഷിക്കാം.

ആദ്യ ഘട്ടത്തിൽ (ജനുവരി 25-31), വോട്ടർ-ഐഡി കാർഡിനായി അപേക്ഷിച്ചവർക്ക്  ഇപ്പോൾ ഇലക്ട്രൽ ഫോട്ടോ ഐഡന്റിറ്റി കാർഡിന്റെ ഡിജിറ്റൽ പതിപ്പായ ഇ-ഇപിഐ‌സി ഡൗൺലോഡ് ചെയ്യാം. അവരവരുടെ മൊബൈൽ നമ്പർ സ്ഥിരീകരിക്കണമെന്നാണ് ആകെയുള്ള കടമ്പ.

 

ഫെബ്രുവരി 1 മുതലാണ് Digital voter ID card വെബ്‌സൈറ്റിൽ ലഭിച്ച് തുടങ്ങിയത്. കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഡിജിറ്റൽ വോട്ടർ ഐഡി കാർ‍‍ഡ് രേഖയായി ഉപയോ​ഗിക്കാൻ സാധിക്കും.

എഡിറ്റ് ചെയ്യാൻ സാധിക്കാത്ത PDF ഫോർമാറ്റിലുള്ള Digital voter ID card ആണ് e-EPIC. ഫയൽ മൊബൈയിലൂടെയും കമ്പ്യൂട്ടറിലൂടെയും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. ഡൗൺലോഡ് ചെയ്ത് കോപ്പി ആവശ്യനുസരണം പ്രിന്റ് എടുക്കുകയോ, ലാമിനേറ്റ് ചെയ്യുകയോ ചെയ്യാം. അല്ലെങ്കിൽ ഫോണിൽ തന്നെ സൂക്ഷിക്കാൻ സാധിക്കുന്നതുമാണ്. 

1) വോട്ടർ പോർട്ടലോ എൻവിഎസ്പി വെബ്സൈറ്റൊ സന്ദർശിക്കുക

2) നിങ്ങളുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്ത ശേഷം, ഡൗൺലോഡ് e-EPIC ഓപ്ഷൻ തെരഞ്ഞെടുക്കുക

3) നിങ്ങളുടെ e-EPIC നമ്പർ അവിടെ കൊടുക്കുമ്പോൾ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു OTP ലഭിക്കും

4) ഇനി നിങ്ങൾ KYC വിവരങ്ങൾ കൃത്യമായി കൊടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം നിങ്ങളുടെ e-EPIC ഡൌൺലോഡ് ചെയ്‌ത്‌ സൂക്ഷിക്കാം

വോട്ടർ മൊബൈൽ അപ്പിൽ നിന്നും ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയും.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link