Health benefits of lemon grass: ഇഞ്ചിപ്പുല്ലിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം

Sat, 11 Feb 2023-1:35 pm,

ലെമൺ ​ഗ്രാസ് സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും ഫലപ്രദമായ പ്രതിവിധിയാണ്. ലെമൺ ഗ്രാസ് ടീ കുടിക്കുന്നത് സ്ട്രെസ് ലെവൽ കുറയ്ക്കാൻ സഹായിക്കും. അതേസമയം ലെമൺ ​ഗ്രാസ് ഓയിലിന്റെ ഗന്ധം ശ്വസിക്കുന്നത് മനസ്സിനും ശരീരത്തിനും ശാന്തത നൽകും.

ദഹനസംബന്ധമായ ആരോഗ്യത്തിന് ലെമൺ ​ഗ്രാസ് ഗുണം ചെയ്യും. കാരണം ഇത് വയറുവേദന, ദഹനക്കേട്, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങളെ ശമിപ്പിക്കാൻ സഹായിക്കും. ലെമൺ ​ഗ്രാസ് പ്രകൃതിദത്തമായ ഒരു ആന്റിസെപ്റ്റിക് ആണ്, ഇത് ദഹനനാളത്തിലെ ബാക്ടീരിയ, ഫംഗസ് അണുബാധകൾ തടയാൻ സഹായിക്കും.

വിറ്റാമിനുകളായ സി, ഇ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ലെമൺ ​ഗ്രാസിൽ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും വിട്ടുമാറാത്ത രോഗങ്ങളുടെ വികാസത്തിന് കാരണമാകുകയും ചെയ്യുന്ന ഹാനികരമായ ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. ഈ ആന്റിഓക്‌സിഡന്റുകൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും വർധിപ്പിക്കാനും സഹായിക്കുന്നു.

ലെമൺ ​ഗ്രാസിന് ശക്തമായ ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്‌ക്കെതിരെ ഫലപ്രദമായി പ്രവ‍ർത്തിക്കുന്നു. അതുപോലെ തന്നെ ചർമ്മത്തിലെ അണുബാധകൾക്കും മറ്റ് ചർമ്മപ്രശ്നങ്ങൾക്കും ഇത് മികച്ച പ്രതിവിധിയാണ്.

ലെമൺ ​ഗ്രാസിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിന് ഫലപ്രദമാണ്. സന്ധിവാതം പോലുള്ള അവസ്ഥകളുള്ളവർക്ക് ഇത് ഗുണം ചെയ്യും. കാരണം ഇത് സന്ധിവാത രോഗലക്ഷണങ്ങൾ ലഘൂകരിക്കാൻ സഹായിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link