Holi: ഹോളി ആഘോഷിക്കാൻ ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങൾ അറിയാം

Fri, 24 Feb 2023-12:39 pm,

തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഉദയ്പൂർ രാജസ്ഥാനിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. ഹോളി ആഘോഷിക്കാനും പരമ്പരാ​ഗത ഭക്ഷണങ്ങൾ രുചിക്കാനും നിരവധിയാളുകൾ ഒത്തുചേരുന്ന ഇവിടെ ഹോളി ആഘോഷങ്ങൾ ഗംഭീരമാണ്. മേവാർ രാജവംശത്തിന്റെ കൊട്ടാരമായ സിറ്റി പാലസും ഹോളി കാലത്ത് സന്ദർശിക്കേണ്ടതാണ്.

മഥുരയും വൃന്ദാവനവും ഉത്തർപ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന സ്ഥലമാണിത്. ഈ നഗരങ്ങളിലെ ഹോളി ആഘോഷങ്ങൾ ഹോളിയുടെ യഥാർത്ഥ ദിവസത്തിന് ഒരാഴ്ച മുമ്പ് മഥുരയിൽ നടക്കുന്ന ഒരു വലിയ ഘോഷയാത്രയോടെ ആരംഭിക്കുന്നു. വൃന്ദാവനിലെ ഹോളി ആഘോഷങ്ങൾ അവരുടെ പരമ്പരാഗത റാസ്-ലീല നൃത്തത്താൽ പ്രസിദ്ധമാണ്.

രാജസ്ഥാനിലെ ജയ്പൂർ നഗരം അതിന്റെ സമ്പന്നമായ സംസ്കാരത്താൽ പേരുകേട്ടതാണ്. നിറങ്ങളാൽ നിറഞ്ഞിരിക്കുന്ന ജയ്പൂർ ന​ഗരത്തിൽ ഹോളി ആഘോഷങ്ങൾ ഒരു സവിശേഷ അനുഭവമാണ്. ഹോളി ദിനത്തിൽ ജയ്പൂർ ​ന​ഗരം തെരുവുകൾ സംഗീതവും നൃത്തവും കൊണ്ട് നിറയുന്നു.

ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിൽ സ്ഥിതി ചെയ്യുന്ന ഹംപി യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ സ്ഥലമാണ്. പുരാതന ക്ഷേത്രങ്ങൾക്കും പേരുകേട്ടതാണ് ഹംപി. ഇവിടുത്തെ ഹോളി ആഘോഷങ്ങൾ പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സമ്മിശ്രമാണ്. ഹോളി ആഘോഷിക്കാൻ ആളുകൾ ഹംപിയിൽ ഒത്തുചേരുന്നു.

ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡൽഹി അതിഗംഭീരമായ ഹോളി ആഘോഷങ്ങളാൽ പ്രസിദ്ധമാണ്. ചാന്ദ്‌നി ചൗക്കിന്റെ തെരുവുകൾ മുതൽ ഡൽഹിയിലെ ഹോളി ആഘോഷങ്ങൾ ആരംഭിക്കുന്നു. ഹോളി ആഘോഷിക്കാൻ നിരവധി ആളുകളാണ് ഡൽഹിയിൽ ഒത്തുചേരുന്നത്.

മഥുരയ്ക്ക് സമീപമുള്ള ഒരു ചെറിയ പട്ടണമാണ് ബർസാന. ഹോളിയുടെ മനോഹരമായ ആഘോഷത്തിന് പ്രശസ്തമായ സ്ഥലമാണ് ബർസാന. ബർസാനയിലെ സ്ത്രീകൾ ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link