Disney+ Hotstar : പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ പുറത്തിറക്കി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ഇനിമുതൽ 499 രൂപയ്ക്കും ഹോട്ട്സ്റ്റാർ ലഭിക്കും
ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ ഉപഭോഗസ്തുക്കൾക്കായി അവതരിപ്പിച്ചു. ചൊവ്വാഴ്ചയാണ് പുതിയ പ്ലാനുകൾ അവതരിപ്പിച്ചത്. ഇപ്പോൾ 499 രൂപയിൽ തുടങ്ങുന്ന പ്ലാനുകളുമായി ആണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എത്തിയിരിക്കുന്നത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ പുതിയ 499 രൂപയുടെ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ മൊബൈൽ ഉപഭോക്താക്കൾക്ക് വേണ്ടിയുള്ളതാണ്. മൊബൈൽ ഫോണിൽ മാത്രമേ കാണാൻ സാധിക്കുകയുള്ളുവെന്നതും എച്ച്ഡി ക്വാളിറ്റി വീഡിയോകൾ കാണാമെന്നും ഉള്ളതാണ് ഈ പ്ലാനിന്റെ പ്രത്യേകതകൾ. ഒരു വർഷമാണ് പ്ലാനിന്റെ വാലിഡിറ്റി.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ പുതിയ 899 രൂപയുടെ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ പ്രകാരം ഒരേ സമയം രണ്ട പേർക്ക് ഈ അക്കൗണ്ട് ഉപയോഗിക്കാം. അതിനോടൊപ്പം തന്നെ എച്ച്ഡി ക്വാളിറ്റി വീഡിയോകൾ കാണുകയും ചെയ്യാം. ഒരു വർഷമാണ് പ്ലാനിന്റെ വാലിഡിറ്റി.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ പുതിയ 1499 രൂപയുടെ സബ്‌സ്‌ക്രിപ്ഷൻ പ്ലാനിൽ ഒരേ സമയം 4 പേർക്കാണ് അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കുന്നത്. ഒരു വർഷമാണ് പ്ലാനിന്റെ വാലിഡിറ്റി.