Divyah Khosla Kumar: കറുത്ത സാരിയിൽ കോളിളക്കം സൃഷ്ടിച്ച് ദിവ്യ ഖോസ്‌ല കുമാർ!!
കഴിഞ്ഞ ദിവസം അമീര്‍ ഖാന്‍റെ മകള്‍ അയ്‌റ ഖാന്‍റെയും നൂപുർ ശിഖരെയുടെയും വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാന്‍ താരം എത്തിയിരുന്നു. കറുത്ത സാരിയിൽ എത്തിയ താരത്തിന്‍റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അടുത്തിടെ തന്‍റെ ഇൻസ്റ്റാഗ്രാമിൽ ചില ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു. താരത്തിന്‍റെ ലുക്ക് വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.
അയ്‌റ-നൂപുരിന്‍റെ സ്വീകരണത്തിനായി ദിവ്യ ഖോസ്‌ല കുമാർ കറുത്ത സാരി തിരഞ്ഞെടുത്തു. മറ്റ് പല താരങ്ങളും ചടങ്ങില്‍ കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു, എന്നാല്‍ ദിവ്യയുടെ രൂപം ആളുകളുടെ ഹൃദയം കീഴടക്കി.
കറുത്ത സാരിയിൽ ദിവ്യ ഖോസ്‌ല വളരെ സ്റ്റൈലിഷായി കാണപ്പെട്ടു. സാരിയുടെ കൂടെ വളരെ ആകര്‍ഷകമായ ബ്ലൗസാണ് താരം ധരിച്ചിരുന്നത്.
കറുത്ത സാരിയ്ക്കൊപ്പം ബാക്ക് ലെസ് സ്റ്റൈൽ ബ്ലൗസ് അവളുടെ രൂപം കൂടുതൽ സവിശേഷമാക്കി. ഫിറ്റ്‌നസിന്‍റെ കാര്യത്തിൽ ദിവ്യ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട് എന്നത് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.