Varuthini Ekadashi 2024: വരുഥിനി ഏകാദശിയിൽ അബദ്ധത്തിൽ പോലും ഇവ കഴിക്കരുത്; ദാരിദ്ര്യം ഫലം

Sat, 04 May 2024-3:05 pm,

വരുഥിനി ഏകാദശി നാളിൽ ഉലുവ കഴിക്കരുത്. ഇത് രോഗങ്ങൾക്ക് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ വരുഥിനി ഏകാദശി നാളിൽ ഉലുവ കഴിക്കുന്നത് നിഷിദ്ധമാണ്.

വരുഥിനി ഏകാദശി ദിനത്തിൽ കടല കഴിക്കുന്നത് നിഷിദ്ധമാണ്. ഇത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അബദ്ധത്തിൽ പോലും വരുഥിനി ഏകാദശി ദിനത്തിൽ കടല കഴിക്കരുത്.

ഏകാദശി ദിനത്തിൽ തേൻ ഉപയോഗിക്കുന്നത് ലക്ഷ്മിദേവിയുടെ അപ്രീതിക്ക് കാരണമാകും. മഹാവിഷ്ണുവിനെയും ലക്ഷ്മിദേവിയെയും തേൻ കൊണ്ട് അഭിഷേകം ചെയ്യുന്നതിനാൽ തേൻ കഴിക്കുന്നത് നിഷിദ്ധമാണ്.

വരുഥിനി ഏകാദശി ദിനത്തിൽ വെറ്റില കഴിക്കുന്നതും മറ്റ് ഏതെങ്കിലും രീതിയിൽ ഉപയോഗിക്കുന്നതും നിഷിദ്ധമാണ്. ലക്ഷ്മി ദേവിയെ പൂജിക്കുന്നതിനാണ് വെറ്റില ഉപയോഗിക്കുന്നത്. അതിനാൽ ഇത് ഒരു വഴിപാടായി കണക്കാക്കുന്നു. അതിനാൽ വരുഥിനി ഏകാദശി ദിനത്തിൽ വെറ്റില കഴിക്കരുത്.

വരുഥിനി ഏകാദശി നാളിൽ ചീര കഴിക്കുന്നത് നിഷിദ്ധമാണ്. ചീര കഴിച്ചാൽ മഹാവിഷ്ണുവിൻറെയും ലക്ഷ്മി ദേവിയുടയും അനുഗ്രഹം ലഭിക്കില്ലെന്ന് വിശ്വസിക്കപ്പെടുന്നു.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link