Vastu Tips: ഈ 5 ചെടികൾ തെക്ക് ദിശയിൽ നടരുത്; ദാരിദ്ര്യത്തിന് കാരണമാകും
തുളസി ചെടി വീട്ടിൽ സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. വീട്ടിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. എന്നാൽ വാസ്തു ശാസ്ത്രം അനുസരിച്ച്, തുളസി തെക്ക് ദിശയിൽ നടരുത്. കാരണം ഈ ദിശയിൽ തുളസി നടുന്നത് സാമ്പത്തിക സ്ഥിതി മോശമാക്കും. തുളസി എപ്പോഴും കിഴക്ക് ദിശയിലോ വടക്ക് ദിശയിലോ അല്ലെങ്കിൽ കിഴക്ക്-വടക്ക് നടുകയോ വേണം.
വാസ്തു ശാസ്ത്ര പ്രകാരം വീടുകളിലും ഓഫീസുകളിലും മണി പ്ലാന്റ് വയ്ക്കുന്നത് ശുഭകരമാണെങ്കിലും അത് തെക്ക് ദിശയിൽ നടരുത്. തെക്കുകിഴക്ക് ദിശയിൽ വയ്ക്കുന്നതാണ് ശുഭകരം.
വാസ്തു ശാസ്ത്ര പ്രകാരം വീട്ടിൽ റോസ്മേരി ചെടി നടുന്നത് പോസിറ്റീവ് എനർജി നൽകുന്നു. ഇതുകൂടാതെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും ഈ ചെടി സഹായിക്കുന്നു. വാസ്തു ശാസ്ത്രം അനുസരിച്ച് ഈ ചെടി തെക്ക് ദിശയിൽ നടാൻ പാടില്ല.
വാസ്തു ശാസ്ത്ര അനുസരിച്ച് വാഴ വീടിന്റെ തെക്കോ പടിഞ്ഞാറോ ഭാഗത്തോ വയ്ക്കരുത്. വടക്കുകിഴക്ക് സ്ഥാപിക്കുന്നതാണ് കൂടുതൽ ഉചിതം.