Benefits of EPF Account: നിങ്ങൾക്ക് ഇപിഎഫ് അക്കൗണ്ട് ഉണ്ടോ.. എന്നാൽ ഈ ആനുകൂല്യങ്ങൾ അറിയുക...

Thu, 03 Dec 2020-2:01 pm,

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) എല്ലാ ജീവനക്കാർക്കും പിഎഫ് സൗകര്യം നൽകുന്നു. ഇതിനായി ഓരോ മാസവും ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു നിശ്ചിത തുക പിഎഫ് അക്കൗണ്ടിലേക്ക് പോകുന്നുണ്ട്. വിരമിച്ച ശേഷം അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. കൂടാതെ പി‌എഫ് അക്കൗണ്ട് ഉടമകൾക്ക് അർഹതയുള്ള  നിരവധി മറ്റ് ആനുകൂല്യങ്ങളുണ്ട്.  പക്ഷേ ഇതിനെക്കുറിച്ച് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയുള്ളൂവെന്നത് വാസ്തവമാണ്.  പിഎഫ് ക്ലയന്റുകൾക്ക് ലഭ്യമായ ആനുകൂല്യങ്ങളുടെ വിശദാംശങ്ങളിൽ ചിലത് ചുവടെ ചേർക്കുന്നു.  

ഓരോ മാസവും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനവും ഡിയർനെസ് അലവൻസും (DA) പിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടുന്നു. ഈ തുകയ്ക്ക് ഇപിഎഫ്ഒ പലിശ നൽകുന്നു. നിലവിൽ 2019-20 സാമ്പത്തിക വർഷത്തിൽ 8.50 ശതമാനം പലിശയാണ് EPFO വാഗ്ദാനം ചെയ്യുന്നത്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനങ്ങൾക്കൊപ്പം ഈ പലിശനിരക്കിലും മാറ്റങ്ങൾ ഉണ്ടാകാം.   

കൂടാതെ ജീവനക്കാരുടെ നിഷ്‌ക്രിയ പിഎഫ് അക്കൗണ്ടുകൾക്കും പലിശ നൽകുന്നു എന്നതാണ് ശ്രദ്ധേയം. 2016 ൽ നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ അനുസരിച്ച്, മൂന്ന് വർഷത്തിലേറെയായി നിഷ്‌ക്രിയമായി കിടക്കുന്ന അക്കൗണ്ടുകളിൽ പോലും ഇപ്പോൾ പിഎഫ് അക്കൗണ്ട് ഉടമകൾക്ക് പലിശ ലഭിക്കുന്നത് തുടരും. നേരത്തെ, മൂന്ന് വർഷത്തേക്ക് നിഷ്‌ക്രിയമായിരിക്കുന്ന അക്കൗണ്ടുകൾക്ക് പലിശ ലഭിക്കുന്നതിന് വ്യവസ്ഥയില്ലായിരുന്നു.  

PF അക്കൗണ്ട് ഉള്ളവർക്ക് സൗജന്യ ഇൻഷുറൻസ് ലഭിക്കും. ഈ സ്കീമിനെ എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (EDLI) എന്നാണ് പറയുന്നത്,  ഈ സ്കീം  പ്രകാരം നിങ്ങൾക്ക് 6 ലക്ഷം രൂപവരെ ഇൻഷുറൻസ് ലഭിക്കും. സേവന കാലയളവിൽ ജീവനക്കാരൻ മരണമടഞ്ഞാൽ നോമിനി അല്ലെങ്കിൽ നിയമപരമായ അവകാശിക്ക് 6 ലക്ഷം രൂപവരെ ഒറ്റത്തവണയായി ലഭിക്കും. ഈ ആനുകൂല്യം കമ്പനികളും കേന്ദ്ര സർക്കാരും അവരുടെ ജീവനക്കാർക്ക് നൽകുന്നതാണ്.  

പി‌എഫ് ക്ലയന്റുകൾ‌ക്ക് റിട്ടയർ‌മെന്റിനുശേഷം പെൻ‌ഷൻ‌ ആനുകൂല്യങ്ങൾ‌ ലഭിക്കും.  ഇപിഎഫ്ഒ ആക്റ്റ് അനുസരിച്ച് ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനവും ഡിയർനെസ് അലവൻസും (DA) പിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടുന്നു. അതുപോലെ, കമ്പനികൾ അടിസ്ഥാന ശമ്പളത്തിന്റെയും ഡിഎയുടെയും 12% നിക്ഷേപിക്കുന്നു.  അതിൽ 3.67% ജീവനക്കാരുടെ അക്കൗണ്ടിലും ബാക്കി 8.33% ജീവനക്കാരുടെ പെൻഷൻ പദ്ധതിയിലേക്കും പോകുന്നു.

നികുതിയിൽ പണം ലാഭിക്കാനുള്ള ഏറ്റവും ലളിതവും മികച്ചതുമായ ഓപ്ഷനാണ് ഇപിഎഫ്. പ്രൊവിഡന്റ് ഫണ്ട് ക്ലയന്റുകൾക്ക് ചെറിയ നികുതി കിഴിവുണ്ട്.  ഇപിഎഫ് അക്കൗണ്ട് ഉടമകൾക്ക് ആദായനികുതിയുടെ സെക്ഷൻ 80 സി പ്രകാരം ശമ്പളത്തിന്റെ 12% നികുതി ലാഭിക്കാം.  നിങ്ങളുടെ നികുതി കണക്കാക്കുന്നതിന് പഴയ നികുതി സമ്പ്രദായം തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കും.  പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്താൽ ഇത് ബാധകമല്ല.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link