Diabetes: നിങ്ങളുടെ കാലിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ? സൂക്ഷിക്കുക..പ്രമേഹമാകാം!

Sat, 06 May 2023-2:26 pm,

നിങ്ങളുടെ പാദങ്ങളിൽ എന്തെങ്കിലും വിചിത്രമായ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ രക്തത്തിലെ ഗ്ലൂക്കോസ് പരിശോധന നടത്തുക.

നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ ഡയബറ്റിക് ന്യൂറോപ്പതി ഞരമ്പുകളെ തകരാറിലാക്കുന്നു. ഇത് കാലിൽ കടുത്ത വേദനയും വീക്കവും ഉണ്ടാക്കുന്നു. ചിലപ്പോൾ കാലുകൾ മരവിക്കുന്ന സാഹചര്യവും ഉണ്ടായേക്കാം. 

പ്രമേഹം വന്നാൽ കാലിലെ നഖങ്ങളുടെ നിറം മാറും. സാധാരണയായി പിങ്ക് നിറത്തിലുള്ള നമ്മുടെ നഖങ്ങൾ പെട്ടെന്ന് കറുത്തതായി മാറുന്നു. അത് അലക്ഷ്യമായി എടുക്കരുത്, ഉടൻ തന്നെ രക്തപരിശോധന നടത്തുക.

നിങ്ങൾ പ്രമേഹബാധിതരാണെങ്കിൽ, നിങ്ങളുടെ പാദങ്ങളിലെ ചർമ്മം കഠിനമാകാൻ തുടങ്ങും. ചിലപ്പോഴെല്ലാം കൃത്യമായ അളവല്ലാത്ത ഷൂസ് ധരിക്കുന്നതിലൂടെയും ഇത് സംഭവിക്കാം. എന്നിരുന്നാലും, രക്തത്തിലെ പഞ്ചസാര പരിശോധിക്കുന്നത് നല്ലതാണ്. 

അൾസർ ഉണ്ടാകുമ്പോൾ പാദങ്ങളിൽ വ്രണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. ചിലപ്പോൾ ചർമ്മം വിണ്ടുകീറാൻ തുടങ്ങും. രോഗം പരിധിക്കപ്പുറം വികസിച്ചെങ്കിൽ കാൽ മുറിച്ചുമാറ്റാൻ പോലും ഡോക്ടർ നിർബന്ധിതനായേക്കാം. അതുകൊണ്ട് തന്നെ ഈ ലക്ഷണം കണ്ടാൽ ഉടൻ തന്നെ പരിശോധന നടത്തണം. 

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ പിന്തുടരുന്നതിന് മുമ്പ് വിദഗ്ദ്ധോപദേശം തേടുന്നത് ഉറപ്പാക്കുക. സീ മീഡിയ ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link