Orange Seeds: ഓറഞ്ചിന് മാത്രമല്ല, ഓറഞ്ച് വിത്തുകൾക്കുമുണ്ട് നിരവധി ഗുണങ്ങൾ... എന്തെല്ലാമാണെന്ന് അറിയാം
ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ, പോളിഫെനോൾ തുടങ്ങിയ ആൻറി ഓക്സിഡൻറുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
ഓറഞ്ചിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യകരമായ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ നിർണായകമാണ്.
ഓറഞ്ച് വിത്തുകളിൽ ആൻറി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് വീക്കും കുറയ്ക്കാനും ആർത്രൈറ്റിസ് ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.
ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ഇവ മിതമായ അളവിൽ കഴിക്കേണ്ടത് പ്രധാനമാണ്. കാരണം, ഇവയിൽ അടങ്ങിയിരിക്കുന്ന അമിഗ്ഡലിൻ എന്ന സംയുക്തം അമിതമായി കഴിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)