അറിയാം വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഈ 5 പച്ചക്കറികളെക്കുറിച്ച്

Sat, 16 Oct 2021-11:43 pm,

അയേൺ, പൊട്ടാസ്യം, ഫൈബർ തുടങ്ങിയവ അടങ്ങിയ ഇലവർഗമാണ് പാലക്ക് ചീര. ഇതിന്റെ പ്രത്യേകത എന്നുപറയുന്നത് കലോറി വളരെ കുറവാണെന്നതാണ്.  ഇവ സാലഡ് രൂപത്തിലോ വേവിച്ചോ കഴിക്കാം. ഇതിന്റെ ഉപയോഗം ഭാരം കുറയ്ക്കാൻ മാത്രമല്ല ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും ഉത്തമമാണ്. 

വിറ്റാമിൻ സി, വിറ്റാമിൻ കെ, അയേൺ, കാത്സ്യം എന്നിവ ധാരാളം ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്നു. കലോറി കുറവും കൂടിയ അളവിൽ ഫൈബറും ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ഭാരം കുറയ്ക്കാൻ ഫലപ്രദമായ പച്ചക്കറിയാണിത് എന്ന കാര്യത്തിൽ സംശയമില്ല.

വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ ബി 6, ഡയറ്ററി ഫൈബർ, ഫോളേറ്റ് എന്നിവ കാപ്‌സിക്കത്തിൽ അടങ്ങിയിരിക്കുന്നു. ഇതിൽ ഫൈബറും വെള്ളവും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തി ഭാരം കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നു.

കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറുമുള്ള മത്തങ്ങ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികളിലൊന്നാണ്. ഇത് സലാഡുകളിൽ ഉൾപ്പെടുത്തിയോ സ്മൂത്തിയായോ ജ്യൂസായോ കഴിക്കാവുന്നതാണ്.

തക്കാളിയിൽ ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ ധാരാളം അടങ്ങിയിട്ടുണ്ട്. കറിയിൽ ഉപയോഗിക്കുന്നതുപോലെ സാലഡിലും തക്കാളി ഉപയോഗിക്കാം. ഇത് വളരെ രുചികരവും ആരോഗ്യകരവുമാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link