Salman Khan: സൽമാൻ ഖാന്റെ 3000 കോടിയുടെ സ്വത്തിൻ്റെ അനന്തരാവകാശി ആരായിരിക്കും?
സൽമാൻ ഖാൻ മൂന്ന് പതിറ്റാണ്ടുകളായി ബോളിവുഡ് അടക്കിവാഴുകയാണ്. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും സൽമാൻഖാന് നിരവധി ആരാധകരുണ്ട്
ഇപ്പോൾഴിതാ സൽമാൻഖാന്റെ സ്വത്തുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുകയാണ്.
പ്രായം 58 കഴിഞ്ഞെങ്കിലും ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ഇതുവരെ വിവാഹിതനായിട്ടില്ല. പലതവണ താരത്തിന്റെ വിവാഹത്തെ കുറിച്ച് നിരവധി കിംവദന്തികൾ സോഷ്യൽ മീഡിയയിൽ വൈറലായി എങ്കിലും ഒന്നും നടന്നു കണ്ടില്ല.
ഇപ്പോൾ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അതിനോടുള്ള താൽപര്യം കുറഞ്ഞുവെന്നാണ് താരം തന്നെ തുറന്നുപറയുന്നത്.
ബോളിവുഡ് ഇൻഡസ്ട്രിയിൽ വലിയ പ്രശസ്തിയും സമ്പത്തും നേടിയിട്ടുള്ള സൽമാൻ ഇപ്പോഴും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നടന്മാരിൽ ഒരാളാണ്.
പക്ഷെ ഇതുവരെ വിവാഹം കഴിച്ചിട്ടില്ലാത്ത താരത്തിന്റെ ഭീമമായ സ്വത്തിൻ്റെ ഉടമ ആരായിരിക്കും എന്നതാണ് ഉയർന്നുവരുന്ന മറ്റൊരു ചോദ്യം?
ഇങ്ങനൊരു ചോദ്യത്തിന് ഒരു അഭിമുഖത്തിൽ താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതായത് തന്റെ സ്വത്തിന്റെ പകുതി ഭാഗം ട്രസ്റ്റിന് സംഭാവന ചെയ്യുമെന്നാണ് തരാം പറഞ്ഞത്. അത് താനിനി വിവാഹിതനായാലും സ്വത്തിന്റെ പകുതി ട്രസ്റ്റിന് നൽകുമെന്നാണ് താരം വ്യക്തമാക്കിയത്.
ഇനി താൻ ഒരിക്കലും വിവാഹം കഴിക്കുന്നില്ലെങ്കിൽ തൻ്റെ സ്വത്തിൻ്റെ 100% ഭാഗവും ട്രസ്റ്റിന് സംഭാവന ചെയ്യുമെന്നും ബോളിവുഡ് താരം പറഞ്ഞിട്ടുണ്ട്.
സൽമാൻ ബീയിംഗ് ഹ്യൂമൻ ഫൗണ്ടേഷൻ എന്ന പേരിൽ ഒരു ചാരിറ്റി ഫൗണ്ടേഷൻ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഇന്ത്യയിലെ അധഃസ്ഥിതർക്ക് വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങൾ നൽകുന്ന ഒന്നാണ്. ഇതുകൂടാതെ മറ്റ് നിരവധി മാനുഷിക പ്രവർത്തനങ്ങളും ഈ ട്രസ്റ്റ് നടത്തുന്നുണ്ട്.
കോടികൾ വിലമതിക്കുന്ന വാഹനങ്ങൾക്കൊപ്പം നിരവധി സ്വത്തുക്കളും സ്വന്തമായുള്ള സൽമാൻ ഖാന്റെ ആസ്തി ഏകദേശം 3000 കോടി കവിയുമെന്നാണ് റിപ്പോർട്ട്.
എന്നാൽ തന്റെ സ്വത്ത് തന്റെ നാലു സഹോദരങ്ങൾക്കായി വീതിക്കുമെന്ന് സൽമാൻ ഖാൻ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
സൽമാൻ ഖാൻ തന്റെ സ്വത്ത് സഹോദരങ്ങളായ അർബാസിനും സൊഹൈലിനും പുറമെ, സഹോദരിമാരായ അൽവിറയ്ക്കും അർപ്പിതയ്ക്കും തുല്യമായി നൽകുമെന്ന തരത്തിലാണ് ഈ റിപ്പോർട്ട്. പക്ഷെ ഈ വാർത്തകളെ കുറിച്ച് ഒരു ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല