Snoring: നിങ്ങള്‍ അമിതമായി കൂര്‍ക്കം വലിക്കാറുണ്ടോ? എങ്കില്‍ സൂക്ഷിക്കണം
അമിതമായ ക്ഷീണം, പനി, മൂക്കടപ്പ്, ജലദോഷം, തൊണ്ടയിലെ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം കൂര്‍ക്കം വലിക്ക് കാരണമാകാറുണ്ട്.
കൂര്‍ക്കം വലിക്കുന്നത് പതിവായാല്‍ ശ്രദ്ധിക്കണം. ഇത് കാരണം ഉറക്കം തടസപ്പെടാം.
ഒബ്‌സ്ട്രാക്ടീവ് സ്ലീപ് അപ്നിയ എന്ന രോഗാവസ്ഥയാണ് കൂര്‍ക്കം വലിക്കാനുള്ള പ്രധാന കാരണമായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഒബ്‌സ്ട്രാക്ടീവ് സ്ലീപ് അപ്‌നിയ ഉണ്ടെങ്കില്‍ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് കൂര്‍ക്കം വലി.
കൂര്‍ക്കം വലിക്കുന്ന ആളുകളുടെ കരോട്ടിഡ് ധമനികള്‍ക്ക് കട്ടി കൂടുതലായിരിക്കും. ഇത് പല അസുഖങ്ങള്‍ക്കും കാരണമാകും.
അമിത വണ്ണമുള്ളവരാണ് പ്രധാനമായും കൂര്‍ക്കം വലിക്കാറുള്ളത്. ഇത് പിന്നീട് ജീവിത ശൈലി രോഗങ്ങളിലേയ്ക്കും ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ പ്രശ്‌നങ്ങളിലേയ്ക്കും നയിച്ചേക്കാം.