Kavya Maran Love Story: തന്നേക്കാൾ 10 വയസ് കുറവുള്ള താരവുമായി കാവ്യാ മാരന്റെ ഡേറ്റിംഗ്! ആരായിരിക്കാം...

Fri, 31 May 2024-1:39 pm,

Kavya Maran Love Story: കാവ്യാ മാരന്റെ പ്രണയ ജീവിതം പലപ്പോഴും സോഷ്യൽ മീഡിയയിൽ വൻ ചർച്ച തന്നെയാണ്. മാധ്യമ വ്യവസായിയായ കലാനിധി മാരൻ്റെയും കാവേരി മാരന്‍റെയും മകളാണ് കാവ്യ മാരൻ.

ഐപിഎൽ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരാളാണ് സൺറൈസേഴ്സ് ഹൈദരാബാദ് ടീം സിഇ കാവ്യാ മാരൻ. ചെന്നൈയിൽ ജനിച്ച കാവ്യ മാരൻ എംബിഎ ബിരുദധാരിയാണ്.  

 

കാവ്യയുടെ പ്രണയ ബന്ധത്തെ കുറിച്ച് പലപ്പോഴും അഭ്യൂഹങ്ങൾ പരക്കുന്നുണ്ടെങ്കിലും ഇതുവരെ ഇവരുടെ ബന്ധത്തെക്കുറിച്ച് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ഋഷഭ് പന്തുമായുള്ള പ്രണയത്തെക്കുറിച്ചുള്ള വാർത്തകൾ പോലും ഇൻ്റർനെറ്റിൽ തരംഗം സൃഷ്ടിച്ചിരുന്നു. പക്ഷെ ഇത് ഇരുവരും സ്ഥിരീകരിച്ചിരുന്നില്ല.

 

ഇപ്പോഴിതാ കാവ്യയുടെ പേര് മറ്റൊരു ക്രിക്കറ്റ് താരവുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുകയാണ്. 

 

മുൻപ് സംഗീതജ്ഞൻ അനിരുദ്ധ് രവിചന്ദറുമായും കാവ്യാ മാരൻ ഡേറ്റിംഗിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഇരുവരുടെയും പ്രണയ ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ ഇൻ്റർനെറ്റിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ അനിരുദ്ധ് പൂർണ്ണമായും നിരസിക്കുകയും തങ്ങൾക്കിടയിൽ സൗഹൃദമല്ലാതെ മറ്റൊന്നുമില്ലെന്നും പറയുകയുമുണ്ടായി

സൺറൈസേഴ്‌സ് ഹൈദരാബാദ് താരങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴെല്ലാം കാവ്യ മാരൻ്റെ പ്രതികരണങ്ങൾ വൈറലാകാറുണ്ടായിരുന്നു

അതുപോലെ തന്നെ ഐപിഎൽ 2024 ൽ അഭിഷേക് ശർമ്മ ബാറ്റ് ചെയ്യുമ്പോഴും കാവ്യയുടെ മുഖത്ത് വ്യത്യസ്ത ഭാവങ്ങൾ മിന്നിമറഞ്ഞിരുന്നു.  ഇതിനു പിന്നാലെ കാവ്യ-അഭിഷേക് പ്രണയത്തെ കുറിച്ചുള്ള വാർത്തകളും പുറത്ത് വരുന്നു. 

എന്നാൽ ഇക്കാര്യത്തിലും ഇതുവരെ സ്ഥിരീകരണമൊന്നുമില്ല.  അതുകൊണ്ടുതന്നെ ഇതും വെറുമൊരു അഭ്യൂഹം മാത്രമായിരിക്കാം.  ഒരു പക്ഷെ ഇരുവരും ഡേറ്റിംഗിലാണെങ്കിൽ കാവ്യാ തന്നെക്കാൾ 10 വയസിന് പ്രായക്കുറവുള്ള ഒരാളുമായിട്ടാണ് പ്രണയബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നത് എന്ന് പറയാം

നിലവിൽ കാവ്യാ മാരൻ ആരുമായും ഡേറ്റിംഗ് നടത്തുന്നില്ലയെന്നും കുടുംബത്തിൻ്റെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link