Dragon Fruit Benefits: ഡ്രാഗൺ ഫ്രൂട്ട് ഗുണങ്ങളാൽ സമ്പന്നം; രാത്രിയിൽ കഴിച്ചാൽ എന്താണ് പ്രശ്നം? അറിയാം
ഡ്രാഗൺ ഫ്രൂട്ട് ഒരു ഉഷ്ണമേഖലാ ഫലമാണ്. പോഷക സമ്പന്നമായ ഡ്രാഗൺ ഫ്രൂട്ടിന് നിരവധി ഗുണങ്ങളുണ്ട്.
ഡ്രാഗൺ ഫ്രൂട്ടിന് കലോറി കുറവാണ്. നാരുകളും വിറ്റാമിനുകളാലും സമ്പന്നമാണ് ഇവ.
ഡ്രാഗൺ ഫ്രൂട്ടിലെ ആന്റി ഓക്സിഡന്റുകൾ ഹൃദ്രോഗം, കാൻസർ, പ്രമേഹം, സന്ധി വാതം തുടങ്ങിയ രോഗങ്ങളെ ചെറുക്കുന്നു.
ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിന് ഡ്രാഗൺ ഫ്രൂട്ട് മികച്ചതാണ്. ഫ്രീ റാഡിക്കലുകൾ ശരീരത്തിൽ വീക്കവും മറ്റ് രോഗാവസ്ഥകളും ഉണ്ടാക്കുന്നു.
നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനത്തിന് മികച്ചതാണ്. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.