Dragon Fruit: കുഞ്ഞുങ്ങൾക്ക് ഡ്രാ​ഗൺ ഫ്രൂട്ട് നൽകാമോ? ഇക്കാര്യങ്ങൾ അറിയൂ

Tue, 03 Sep 2024-9:11 pm,

ഡ്രാഗൺ ഫ്രൂട്ട് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മികച്ചതാണ്. ഇത് കുട്ടികളുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകും.

വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഡ്രാഗൺ ഫ്രൂട്ട്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കുട്ടികളുടെ ആരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കും.

വിറ്റാമിൻ സി കുഞ്ഞുങ്ങളെ വിവിധ അണുബാധകളിൽ നിന്ന് സംരക്ഷിക്കും. വിവിധ രോഗസാധ്യതകളെ ഇത് തടയും.

ഡ്രാഗൺ ഫ്രൂട്ട് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് കുട്ടികളിലെ മലബന്ധം തടയാനും വയറുസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ തടയാനും സഹായിക്കുന്നു.

ഡ്രാഗൺ ഫ്രൂട്ടിന് ആൻറി ഓക്സിഡൻറ് ഗുണങ്ങളുണ്ട്. ഇത് ഫ്രീ റാഡിക്കലുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുകയും വിട്ടു മാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link