DRDO: വെറും 45 ദിവസം കൊണ്ട് 7 നില കെട്ടിടം പണിതീര്‍ത്ത് ഡിആർഡിഒ..!!

Thu, 17 Mar 2022-6:57 pm,

 

DRDO ബെംഗളൂരുവിലെ എയറോനോട്ടിക്കൽ ഡെവലപ്‌മെന്‍റ്  എസ്റ്റാബ്ലിഷ്‌മെന്‍റ്  - എഡിഇയിലാണ് ഈ ബഹുനില കെട്ടിടം നിര്‍മ്മിച്ചിരിയ്ക്കുന്നത്. 

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്  ഈ കെട്ടിടം വ്യാഴാഴ്ച രാജ്യത്തിന് സമര്‍പ്പിച്ചു.  ഫിഫ്ത്ത് ജനറേഷന്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് പ്രോഗ്രാമിന് വേണ്ടിയാണ്  ഈ കെട്ടിടം DRDO നിര്‍മ്മിച്ചത്. 

DRDO തദ്ദേശീയമായി വികസിപ്പിച്ച ഹൈബ്രിഡ് ടെക്‌നോളജി ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഏഴ് നിലകളുള്ള ഈ കെട്ടിട സമുച്ചയം മൊത്തം 1.3 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് നിലകൊള്ളുന്നത്. 

കഴിഞ്ഞ വര്‍ഷം നവംബര്‍ 22 നാണ് കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നടത്തിയത്. ഫെബ്രുവരി 1 ന് പണി ആരംഭിച്ചു.  45 ദിവസം കൊണ്ട്  7  നില കെട്ടിടം പണി പൂര്‍ത്തിയായി. 

 

ഒരു 7 നില കെട്ടിടം 45 ദിവസം കൊണ്ട് പൂര്‍ണമായും പണി തീര്‍ത്തത് രാജ്യത്തെ കെട്ടിടനിര്‍മ്മാണ മേഖലയില്‍ പുതു ചരിത്രമാണെന്ന് DRDO പറഞ്ഞു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link