Drinks Helps To Reduce Cholesterol: അതിരാവിലെ ഈ പാനീയങ്ങൾ കുടിക്കൂ...! ഉയരുന്ന കൊളസ്ട്രോളിനെ പിടിച്ചു കെട്ടാം
ഇളം ചൂടുവെള്ളത്തിൽ നാരങ്ങാ നീര് ചേർത്ത് അതിരാവിലെ വെറും വയറ്റിൽ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് കൊളസ്ട്രോൾ വർദ്ധിക്കുന്നത് കുറയക്കാൻ സഹായിക്കും. അതേസമയം നിങ്ങൾക്ക് അൾസർ അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കഴിക്കുന്നത് നല്ലതല്ല.
പോഷക ഗുണങ്ങളാൽ പേരു കേട്ട പച്ചക്കറിയാണ് ബീറ്ററൂട്ട്. ഇതിൽ ശരീരത്തിനാവശ്യമായ നിരവധി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. അതിരാവിലെ വെറും വയറ്റിൽ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ബീറ്റ്റൂട്ട ജ്യൂസ് രാവിലെ കഴിക്കുന്നതിലൂടെ ചർമ്മത്തിന്റെ തിളക്കം കൂട്ടാനും യുവത്വം നിലനിർത്താനും സഹായിക്കും.
വിറ്റാമിൻ സിയാൽ സമ്പുഷ്ടമായ പഴവർഗമാണ് ഓറഞ്ച്. ഇതിൽ ഹെസ്പെരിഡിൻ എന്ന ഫ്ലേവനോയിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാൽ ഇത് അതിരാവിലെ കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായകരമാണ്. മാത്രമല്ല ഇത് ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും നിറം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
അതിരാവിലെ വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കാരണം ഇതിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ വളരെ സഹായകരമാണ്.
ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ കാര്യങ്ങളേയും പഠനങ്ങളേയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.