Driving License: Online അപേക്ഷ, അറിയാം പുതിയ നിയമങ്ങളും മാറ്റങ്ങളും

Mon, 25 Jan 2021-4:32 pm,

ഗതാഗത രംഗത്ത് നിരവധി മാറ്റങ്ങളുമായി കേന്ദ്ര  ഗതാഗത മന്ത്രാലയം. പുതിയ  ഡ്രൈവിംഗ് ലൈസന്‍സ് (Driving License), ലൈസന്‍സ്   പുതുക്കുക,  വാഹനങ്ങളുടെ  രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളിലാണ്  ഗതാഗത മന്ത്രാലയം മാറ്റങ്ങള്‍ നടപ്പിലാക്കിയിരിയ്ക്കുന്നത്

Digital India campaignന്‍റെ ഭാഗമായി  നിരവധി സേവനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായി മാറ്റിയിട്ടുണ്ട്.  ഇതിലൂടെ ജനങ്ങള്‍ക്ക് അവരുടെ രേഖകള്‍ തടസമില്ലാതെ നല്‍കാനോ പുതുക്കാനോ സഹായിക്കും. ഇതിനോടകം നിരവധി സംസ്ഥാനങ്ങള്‍ ഈ പുതിയ നിയമങ്ങള്‍ നടപ്പാക്കിക്കഴിഞ്ഞിരിയ്ക്കുകയാണ്.   

ഡ്രൈവിംഗ് ലൈസന്‍സ് (Driving License) അപേക്ഷ ഓണ്‍ലൈന്‍ വഴി മാത്രം; ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കുന്നതിനുള്ള അപേക്ഷകള്‍ ഇപ്പോള്‍ ഓണ്‍ലൈനിലൂടെ മാത്രമേ  ചില സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്നുള്ളൂ.  മുന്‍പ് നിലവിലിരുന്ന നടപടി ക്രമങ്ങള്‍പാടെ ഒഴിവാക്കുകയാണ്.   ഡല്‍ഹി-NCR, ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ് തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ ഇതിനോടകം ഈ പുതിയ നിയമങ്ങള്‍ നടപ്പാക്കിക്കഴിഞ്ഞു. 

ഓണ്‍ലൈന്‍ ഡ്രൈവിംഗ് ലൈസന്‍സിനും അനുബന്ധ സേവനങ്ങള്‍ക്കും അപേക്ഷിക്കാനുള്ള നടപടികള്‍ അറിയാം: Step 01: https://parivahan.gov.in/parivahan//en എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Step 02: ഹോം പേജിലെ ഓണ്‍ലൈന്‍ സേവന ടാബില്‍ ക്ലിക്കുചെയ്യുക. നിരവധി സേവനങ്ങളുടെ ഓപ്ഷന്‍ ഉള്ള ഒരു ഡ്രോപ്പ് ഡൗണ്‍ മെനു ഇത് കാണിക്കും. ഇതില്‍ നിന്നാണ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യേണ്ടത്.

Step 03 : ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് 'ഡ്രൈവിംഗ് ലൈസന്‍സ് അനുബന്ധ സേവനങ്ങള്‍' തിരഞ്ഞെടുക്കുക

Step 04: നിങ്ങള്‍ സേവനം തേടുന്ന സംസ്ഥാനം / 'സ്റ്റേറ്റ്' തിരഞ്ഞെടുക്കുക

Step 05 : 'ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുക' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഓപ്ഷന്‍ തെരഞ്ഞെടുത്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക. വേണ്ടപ്പെട്ട എല്ലാ രേഖകളും നിങ്ങള്‍ അപ്ലോഡ് ചെയ്യേണ്ടിവരും.

ലേണിംഗ് ലൈസന്‍സിന്  (Learning License) ഫീസ് അടയ്‌ക്കേണ്ട വിധം:- മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും ഗതാഗത വകുപ്പ്  ലേണിംഗ് ലൈസന്‍സ്   (Learning License)   അപേക്ഷയ്ക്കായി ഫീസടയ്ക്കുന്ന  രീത്യ്ക്ക്  മാറ്റം വരുത്തി. പുതിയ സമ്പ്രദായമനുസരിച്ച്, ഓണ്‍ലൈനില്‍ സ്ലോട്ട് ബുക്ക് ചെയ്തയുടന്‍ അപേക്ഷകന്‍ ഇപ്പോള്‍ പരീക്ഷ ഫീസ് അടയ്ക്കണം. ഫീസ് സ് അടച്ചതിനുശേഷം, അപേക്ഷകന്‍റെ സൗകര്യമനുസരിച്ച്‌ ഓണ്‍ലൈനായി പരീക്ഷയുടെ തീയതി തിരഞ്ഞെടുക്കാം.

മറ്റൊരു പ്രധാന മാറ്റം എന്നത്, പരീക്ഷയ്ക്ക് ശേഷം ലേണിംഗ് ലൈസന്‍സ് അപേക്ഷകന്‍, ലൈസന്‍സ് ലഭിക്കുന്നതിന് ജില്ലാ ഗതാഗത ഓഫീസില്‍ കാത്തിരിക്കേണ്ടതില്ല എന്നതാണ്. ലൈസന്‍സ് ഡോക്യുമെന്‍റിന്‍റെ ഓണ്‍ലൈന്‍ പ്രിന്‍റ്  എടുത്ത് ഉപയോഗിക്കാം. ഒരു ഓണ്‍ലൈന്‍ ടെസ്റ്റിനായി മാത്രം അപേക്ഷകന്‍ ഓഫീസില്‍ എത്തിയാല്‍ മതിയാകും.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link