Dry And Flaky Skin: വരണ്ടതും വിണ്ടുകീറുന്നതുമായ ചർമ്മം നിങ്ങളെ അലട്ടുന്നോ? ഈ അഞ്ച് തെറ്റുകൾ ഒഴിവാക്കണം

Wed, 30 Nov 2022-12:14 pm,

മദ്യം കടുത്ത നിർജ്ജലീകരണത്തിന് കാരണമാകുന്നു, ഇത് നിങ്ങളുടെ ചർമ്മത്തിന്റെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ ചർമ്മം വരണ്ടുപോകുന്നത് തടയാനുള്ള ഒരു മാർഗം മദ്യപാനം കുറയ്ക്കുക എന്നതാണ്. മദ്യപിക്കുന്ന സമയങ്ങളിൽ ധാരാളം വെള്ളവും കുടിക്കാൻ ശ്രമിക്കുക.

മത്സ്യങ്ങളിൽ പ്രകൃതിദത്ത എണ്ണകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. ഡിഎച്ച്എ, ഇപിഎ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഹൃദയാരോ​ഗ്യം, കാഴ്ച, മാനസികാരോഗ്യം തുടങ്ങിയ ഘടകങ്ങളെ പിന്തുണയ്ക്കുന്ന വിവിധതരം ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ മത്സ്യങ്ങളിൽ അടങ്ങിയിട്ടുണ്ട്.

മുട്ടയുടെ മഞ്ഞക്കരുവിൽ വിറ്റാമിൻ ഡി വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നത് ചർമ്മം വരണ്ടതാകാൻ കാരണമാകുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നു.

ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാൻ ആവശ്യത്തിന് വെള്ളം കുടിക്കണം. ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകുമ്പോൾ അത് ചർമ്മത്തെയും ദോഷകരമായി ബാധിക്കുന്നു.

ചർമ്മത്തിന്റെ ആരോഗ്യം വർധിപ്പിക്കുന്നതിന് ലഘുഭക്ഷണങ്ങളിലോ സപ്ലിമെന്റുകളിലോ പാനീയങ്ങളിലോ പോലും ഉപയോഗിക്കാവുന്ന ഒരു ഘടകമാണ് കൊളാജൻ. കൊളാജനും ചർമ്മം വരണ്ടുപോകുന്നതും തമ്മിൽ ബന്ധമുണ്ടെന്ന് ഗവേഷകർ പറയുന്നു. നമ്മുടെ ഭക്ഷണത്തിൽ കൊളാജൻ ചേർക്കുന്നത് ചർമ്മത്തിന്റെ സ്വാഭാവിക ജലാംശവും ഇലാസ്തികതയും ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് ​ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link