Dry Fruits In Winters: തണുപ്പുകാലത്ത് നിങ്ങളുടെ ശരീരഭാരം കൂടുന്നുണ്ടോ? Dry Fruits ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ....

Fri, 12 Nov 2021-3:36 pm,

ബദാം (Almonds):  ബദാമിൽ മോണോസാച്ചുറേറ്റഡ് ഫാറ്റും ഡയറ്ററി ഫൈബറും  ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കഴിക്കുന്നതിലൂടെ നിങ്ങൾക്ക് അധികം  വിശപ്പ്‌ അനുഭവപ്പെടില്ല.  ഒപ്പം  വീണ്ടും വീണ്ടും  എന്തെങ്കിലും  കഴിക്കാനുള്ള ആഗ്രഹവും  ഉണ്ടാകില്ല. കലോറി കുറഞ്ഞ ബദാം ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ഇത്  വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായകമാണ്.

ഉണക്ക മുന്തിരി (Dry Grapes): ഉണക്കമുന്തിരി   (Dry Grapes) കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ ഏറെ നല്ലതാണ്. ഉണക്കമുന്തിരിയിൽ കലോറി വളരെ കുറഞ്ഞ അളവിലാണ് ഉള്ളത്. അതിനാല്‍ തന്നെ  വീണ്ടും വീണ്ടും ഭക്ഷണം കഴിയ്ക്കണമെന്ന ആഗ്രഹം തോന്നില്ല. ശരീരത്തിലെ കൊഴുപ്പ്  കുറയ്ക്കുന്നതിന് ഉണക്ക മുന്തിരി സഹായകമാണ്.  

വാൽനട്ട്  (Walnuts): 

വാല്‍നട്ട് ഒരു സൂപ്പര്‍ഫുഡ്‌ ആണ്  എന്ന കാര്യത്തില്‍ യാതൊരു  സംശയവുമില്ല.  ധാരാളം പോഷകങ്ങളാല്‍ സമൃദ്ധമാണ് ഇത്.  നിങ്ങളുടെ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതു  നിങ്ങളുടെ സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട് വാല്‍നട്ട്.  30 ഗ്രാം വാല്‍നട്ടില്‍ മതിയായ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ ശരീരഭാരം കുറക്കാന്‍ ശ്രമിക്കുകയാണെങ്കില്‍  നിര്‍ബന്ധമായും ഒരു പിടി വാള്‍നട്ട് കഴിക്കാന്‍ ശ്രമിക്കുക.

പിസ്ത  ( Pistachio):  നാരുകളാൽ സമ്പുഷ്ടമാണ് പിസ്ത (Pistachio). നിങ്ങൾക്ക് വീണ്ടും വീണ്ടും വിശപ്പ് തോന്നുകയോ അൽപസമയം കഴിഞ്ഞ് എന്തെങ്കിലും കഴിക്കുന്ന ശീലമോ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ ഭക്ഷണത്തിൽ പിസ്ത ഉൾപ്പെടുത്തുക.

ഈന്തപ്പഴം  ( Dates): ഈന്തപ്പഴത്തിൽ നാരുകളുടെ അളവ് വളരെ കൂടുതലാണ്, ഇത് ദഹനത്തിന് വളരെ ഗുണം ചെയ്യും. ഇത് കഴിക്കുന്നതിലൂടെ ദഹനം വളരെ എളുപ്പമാകും, ഇത് ശരീരഭാരം കുറയ്ക്കാൻ  ഏറെ സഹായിക്കുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link